വിഷുവിന് പൊന്‍കണിയൊരുക്കാന്‍ കണിവെള്ളരികള്‍ റെഡി. ഒരു കിലോഗ്രാമിന് 40 രൂപ വരെയാണ് വില. മഴ ചതിച്ചത് വിളവിനെ നന്നായി ബാധിച്ചിട്ടുണ്ട്. 

പച്ചവിരിച്ച പാടത്ത് സ്വര്‍‍ണതിളക്കത്തില്‍ വിളഞ്ഞുനില്‍ക്കുകയാണ് കണിവെള്ളരികള്‍. കോഴിക്കോട് ചെറുകുളത്തൂരിലെ കിഴക്കുമ്പാടത്ത് കണ്ണെത്താദൂരത്തോളാം കണ്ണിവെളളരികളാണ്.

വിഷുവിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വിളവെടുപ്പ് തകൃതിയാണ്. ഈ പാടത്തുനിന്നുമാത്രം എട്ട് ടണിലധികം കണിവെള്ളരി വിളവെടുത്തു. അടുത്തജില്ലകളിലേക്ക് മാത്രമല്ല ഗള്‍ഫിലേക്കും കണിവെള്ളരി അയക്കുന്നുണ്ട്. കാലം തെറ്റിയെത്തിയ മഴ വിളവെടുപ്പിനെ കാര്യമായി ബാധിച്ചു

ജൈവവളം ഉപയോഗിച്ചാണ് കൃഷി. ഇത്തവണ നശിച്ചുപോയ കായകളുടെ വിത്ത് ഉണക്കിശേഖരിച്ചാണ് അടുത്തവര്‍ഷം കൃഷിയിറക്കുന്നത്. 

ENGLISH SUMMARY:

Kani Vellari are ready for Vishu celebrations, though heavy rains have impacted the harvest, leading to prices of up to Rs 40 per kilogram. Farmers in Cherukulathur, Kozhikode, are diligently harvesting these golden cucumbers, with plans to save seeds from damaged fruits for next year's cultivation.