എഴുപത്തിന്നാല് വര്‍ഷമായി വിറകടുപ്പില്‍ മാത്രം പാചകം ചെയ്യുന്ന ഒരു ഹോട്ടലുണ്ട് തൃശൂരില്‍. ഹോട്ടല്‍ ശ്രീഭവന്‍. ഒരു ദിവസം 500 കിലോ വിറകുവേണം പാചകത്തിന്. എല്‍പിജി ക്ഷാമമൊന്നും ഇങ്ങോട്ടേക്ക് എത്തി നോക്കിയിട്ടുപോലുമില്ല.
വിറയ്ക്കില്ല, പണ്ടേ വിറകാണ് ശരണം.പാചകവാതക ക്ഷാമം മൂലം ഹോട്ടലുകള്‍ അടച്ചുപൂട്ടിയപ്പോഴും ഇവിടെ കച്ചവടം പൊടിപൊടിക്കുകയായിരുന്നു.വിറകടുപ്പില്‍ രുചി വിളമ്പുന്ന ഈ ഹോട്ടല്‍ എല്ലാ പ്രായക്കാര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്.
ഓണ്‍ലൈന്‍ ഡലിവറിയില്ല. കടയിലെത്തുന്നവര്‍ വിശ്വസിച്ച് രുചിയേറിയ ഭക്ഷണം കഴിക്കണം. അതാണ് ഞങ്ങളുടെ മൂലധനമെന്ന് ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.
നാടന്‍ സദ്യയും മസാലദോശയുമാണ് ഇവിടത്തെ ഹൈലൈറ്റ്. ഉടമസ്ഥന്‍ ഗോപാലന്‍റെ മുത്തച്ഛനാണ് ഹോട്ടല്‍ ആരംഭിച്ചത്. തലമുറകള്‍ മാറി വന്നു. എന്നാല്‍ പാരമ്പര്യവും രുചിയും അതുപോലെ കാത്തു സൂക്ഷിക്കുന്നു.ഹോട്ടലില്ലെത്തുന്ന കുട്ടികള്‍ക്ക് മാംഗോ മിഠായി നല്‍കുന്ന പഴ ശീലത്തിനും മാറ്റമില്ല.