ക്രിസ്തുവിന്റെ ക്രൂശുമരണം ഓർമ്മപ്പെടുത്തി ഈസ്റ്റർ ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'ഉയിർപ്പില്ലാതെ പോകില്ലല്ലോ ഒരു കുരിശേറ്റവും' എന്ന വരികളോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഉയർത്തെഴുനേൽപ്പിന് മുൻപ് യേശുക്രിസ്തു അനുഭവിച്ച യാതനകൾ ഒന്നൊന്നായി രാഹുൽ ഓർമ്മപ്പെടുത്തുന്നു.
'ചാട്ടവാറിനടിച്ചു, കുന്തത്താൽ കുത്തി, കുരിശിലേറ്റി, ഉയിർപ്പില്ലാതെ പോകില്ലല്ലോ ഒരു കുരിശേറ്റവും. രക്തം വീണ മണ്ണിൽ ജീവൻ മുളയ്ക്കാതെയും പോകില്ലല്ലോ. എല്ലാ പ്രിയപ്പെട്ടവർക്കും ഈസ്റ്റർ ദിന ആശംസകൾ' എന്നാണ് രാഹുൽ വിഡിയോയിൽ പറയുന്നത്. സമൂഹം തന്നെ ക്രൂശിലേറ്റുന്നതും തന്റെ ഉയർത്തെഴുന്നേൽപ്പുമാണ് രാഹുൽ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് കമന്റുകളിലെ പ്രതികരണം. രാഹുലിനെതിരെയുള്ള വിമർശനങ്ങളും കമന്റുകളിലുണ്ട്.
പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും സാമൂഹ മാധ്യമങ്ങൾ വഴി കോൺഗ്രസിനായി രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാണ്. വയനാട് ദുരിതാശ്വാസ ഫണ്ട് ഉൾപ്പെടെ കോൺഗ്രസിന് നേരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണ് രാഹുൽ തന്റെ വിഡിയോകളിലൂടെ പങ്കുവെക്കുന്നത്. എൽഡിഎഫ് സർക്കാരിനെതിരെയുള്ള വിഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ മില്യൺ വ്യൂസുമുണ്ട്.