ഈസ്റ്റർ ദിനത്തിൽ ആശംസകളുമായി ക്രൈസ്തവ ഭവനങ്ങളും ദേവാലയങ്ങളും സന്ദർശിച്ച് കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വി.മുരളീധരൻ. വിദേശ സംഭാവന ഉപയോഗിച്ചുള്ള തീവ്രവാദ പ്രവർത്തങ്ങൾ പൂട്ടാനാണ് എഫ്.സി.ആർ.എ നിയമം കൊണ്ടുവന്നതെന്നും ക്രൈസ്തവ വിഭാഗങ്ങൾ ഒരിക്കലും തീവ്രവാദത്തിലോ ദേശവിരുദ്ധ പ്രവർത്തനങ്ങളിലും ഉൾപ്പെട്ടിട്ടുള്ളവരല്ലെന്നും മുരളീധരൻ മനോരമ ന്യൂസിനോട്. അതുകൊണ്ടുതന്നെ നിയമത്തിന്റെ റഡാറിൽ ക്രൈസ്തവ വിഭാഗങ്ങൾ വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

 

ENGLISH SUMMARY:

Easter wishes were extended by V Muraleedharan, the BJP candidate for Kazhakootam, who visited Christian homes and churches. He clarified that the FCRA law was enacted to curb terrorism funded by foreign donations, and that the Christian community is not involved in such activities.