തൃക്കാക്കര നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരെക്കുറിച്ച് ഭാര്യ രാജലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വാക്കുകളാണ് സൈബറിടത്ത് വൈറൽ. ‘പണ്ട് എവിടെയോ നഷ്ടമായ എൻ്റെ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനം മാത്രം’ എന്നാണ് അഖിൽ മാരാരുടെ പോസ്റ്ററിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് രാജലക്ഷ്മി കുറിച്ചത്.

പോസ്റ്റിനു താഴെ അഖിൽ മാരാരും കമന്റ് ചെയ്തിട്ടുണ്ട്. ‘ജീവിതത്തിൽ ഒരുപാട് തോറ്റവനെ ഈശ്വരൻ ജയിപ്പിച്ചു തുടങ്ങി... ഇനി തോൽക്കില്ല... നമ്മൾ ജയിക്കും’ എന്നാണ് അഖിലിന്റെ കമന്റ്. അഖിലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകളാണ് പോസ്റ്റിൽ വരുന്നത്.

നിരവധി സെലിബ്രിറ്റികളുള്ള ട്വന്റി 20 എൻഡിഎ സ്ഥാനാർഥി പട്ടികയിൽ ആദ്യം ഇടംപിടിച്ച ആളാണ് അഖിൽ മാരാർ. അഖിലിനൊപ്പം പ്രചാരണ പരിപാടികളുമായി ഭാര്യ രാജലക്ഷ്മി അഖിലും രംഗത്തുണ്ട്.

ENGLISH SUMMARY:

Akhil Marar, the NDA candidate for the Thrikkakara constituency, has seen his wife Rajalekshmi's heartwarming Instagram post go viral. The post expresses pride in seeing him re-emerge as a strong contender after past setbacks.