സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ താരം ദിയകൃഷ്ണയുടെയും അശ്വിന്റേയും മകനായ ഓമിയാണ്. പ്രധാമന്ത്രി നരേന്ദ്ര മോദി തന്നെ ഓമിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചതോടെ ഓമി ലോകശ്രദ്ധ നേടി കഴിഞ്ഞു. ഇപ്പോൾ ഇതാ ഓമിക്ക് ഏറ്റവും ഇഷ്ടമുള്ള സ്നാക്ക് ഏതാണെന്ന് പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് ഓമിയുടെ ആന്റി ഇഷാനി. ഓമിക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് മനോഹരമായ ഒരു അടിക്കുറിപ്പോടു കൂടി ഇഷാനി പങ്കുവച്ചിരിക്കുന്നത്.
ഇഷാനിയുടെ മടിയിൽ ഇരുന്ന് ഇഷാനിയെ നോക്കുന്നതും ഇഷാനിക്ക് ഒപ്പം കളിച്ചു ചിരിച്ചിരിക്കുന്നതും എല്ലാം ചിത്രങ്ങളിൽ കാണാം. അവസാന ചിത്രത്തിൽ ഇഷാനി ആന്റിയുടെ കൈ പിടിച്ച് കിടക്കുന്ന ഓമി വാവയെ ആണ് കാണാൻ കഴിയുന്നത്. തൊട്ടടുത്ത് തന്നെ ഒരു വിഡിയോയും ഉണ്ട്. ആ വിഡിയോയിൽ ഓമി ഇഷാനി അമ്മായിയുടെ കൈയിൽ മുറുകെ പിടിച്ചിരിക്കുകയാണ്. ഇഷാനിയുടെ വിരൽ ഓമി ഇടയ്ക്കിടെ വായിൽ വെക്കുന്നുണ്ട്.
മനോഹരമായ കമന്റുകളാണ് ഫോട്ടോകൾക്കും വിഡിയോയ്ക്കും ലഭിച്ചിരിക്കുന്നത്. ഓമി ഇനി വെറും വാവയല്ലെന്നും പി എം വാവയാണെന്നും പ്രധാനമന്ത്രിയുടെ ഫ്രണ്ട് ആണെന്നുമൊക്കെയുള്ള മനോഹരമായ കമന്റുകളാണ് കമന്റ് ബോക്സ് നിറയെ. കഴിഞ്ഞദിവസം കൃഷ്ണകുമാർ കുടുംബസമേതം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. കൃഷ്ണകുമാർ, ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ദിയയുടെ ഭർത്താവ് അശ്വിൻ, മകൻ ഓമി എന്നിവർ ആയിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ കാണാൻ എത്തിയത്.
ആ സമയത്ത് ദിയയുടെയും അശ്വിന്റേയും മകനായ ഓമി പ്രധാനമന്ത്രിയുടെ കൈയിലിരിക്കുന്ന ചിത്രവും പകർത്തിയിരുന്നു. ആ ചിത്രം പ്രധാനമന്ത്രി തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. 'യുവസുഹൃത്തിനൊപ്പം' എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി പങ്കുവച്ച ചിത്രം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.