തിരഞ്ഞെടുപ്പ് കാലം നല്ലൊരു വരുമാനകാലം കൂടിയാക്കുകയാണ് കോഴിക്കോട്ടെ സ്ത്രീകൂട്ടായ്മ. പന്തീരാങ്കാവ് ഒടുമ്പ്രയിലെ ബിന്ദുസാബുവും സംഘവുമാണ് ജില്ലയിലെ ഒട്ടുമിക്ക സ്ഥാനാര്‍ഥികളുടെയും ഫ്ലക്സുകള്‍ ഡിസൈന്‍ ചെയ്ത് പ്രിന്‍റ് ചെയ്ത് നല്‍കുന്നത്.  

ഫ്ലക്സ് കെട്ടാനുളള പട്ടിക സൂക്ഷ്മമായി മുറിച്ചെടുക്കുകയാണ് ശ്യാമലത. തൊട്ടടുത്ത് നിന്ന് അളവുനോക്കി കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ബിന്ദു സാബു. ഇവരുടെ വീട്ടുമുറ്റം തന്നെയാണ് പണിസ്ഥലം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ അടിച്ചുവച്ച ഫ്ലക്സുകള്‍ നിരനിരയായി മുറ്റത്ത് അണികളെ കാത്ത് നില്‍ക്കുന്നു. 25 വര്‍ഷമായി ഗ്രാഫിക് ഡിസൈനിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിന്ദു സാബുവാണ് ആശയത്തിന് പിന്നില്‍.

കുടുംബശ്രീ സൗഹൃദത്തിലൂടെ അയല്‍പക്കത്തെ സ്ത്രീകള്‍ക്കും ഇവര്‍ തൊഴില്‍ നല്‍കുന്നു. കോഴിക്കോടിന് പുറമെ മലപ്പുറം, വയനാട് ജില്ലകളിലേക്കും ഇവിടെ നിന്ന് ഫ്ലെക്സ് ബോര്‍ഡുകള്‍ ചെയ്യുന്നുണ്ട്.  

ENGLISH SUMMARY:

Malayala Manorama Online News reports on a women's collective in Kozhikode that has turned the election season into a profitable venture by designing and printing flex boards for various political candidates. This initiative, led by Bindu Sabu and her team from Pantheerankavu Odumpara, provides employment opportunities and extends its services to neighboring districts.