ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർഥി ആതിര ഡി.നായരെ പരിഹസിച്ച് നടി സ്നേഹ ശ്രീകുമാർ. മികച്ച വിദ്യാഭ്യാസവും കെഎസ്ആർടിസി ബസിന്റെ പടികളുടെ വീതിയും കുറച്ചത് കേന്ദ്ര സർക്കാർ ആണെന്ന ആതിരയുടെ പ്രസംഗത്തെയാണ് സ്നേഹ പരിഹസിച്ചത്. "ലേശം ഉളുപ്പ്, കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഫുള്‍ ഫോം എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു" എന്നാണ് സ്നേഹ ഫെയ്സ്ബുക്ക് സ്റ്റോറിയിൽ കുറിച്ചത്.
"365 ദിവസം റേഷൻ, മികച്ച വിദ്യാഭ്യാസം, ഗതാഗതം, കെഎസ്ആർടിസി ബസുകളുടെ പടികളുടെ വീതി കുറച്ചു. എല്ലാം നമുക്ക് തന്നുവല്ലേ, എല്ലാദിവസവും റേഷനും കിറ്റും ഒക്കെ കിട്ടി. ഇതൊക്കെ ആരാ തന്നത് എൽഡിഎഫ് അല്ലേ, കേരള സർക്കാര്‍ അല്ലേ തന്നത്. ആണോ, എന്നാൽ അല്ല. കേന്ദ്ര സർക്കാർ ആണ് ഇതെല്ലാം നമുക്കു വേണ്ടി ചെയ്തു തന്നത്" എന്നാണ് ആതിര പറയുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാരിനെ ആതിര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉളിപ്പില്ലാതെ ക്രെഡിറ്റ് സര്‍ക്കാര്‍ അടിച്ച് മാറ്റുന്നുവെന്നും റേഷനും റോഡും എല്ലാം തന്നത് മോദി സര്‍ക്കാരണെന്നും ആതിര ഡി. നായർ പറയുന്നു. കിഴക്കമ്പലം മോഡൽ ഏറ്റുമാനൂര്‍ കൊണ്ട് വരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറയുന്നു ആതിര. 2500 രൂപ ഉണ്ടെങ്കിൽ ഒരു മനുഷ്യന് ജീവിക്കാം എന്ന് തെളിയിച്ച സ്ഥലമാണ് കിഴക്കമ്പലം. അത് തെളിയിപ്പിച്ചു കൊടുത്ത ആളാണ് സാബു ജേക്കബ്. അദ്ദേഹത്തിനൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. അതിൽ അഭിമാനം മാത്രമാണെന്നും പറയുകയാണ് ആതിര പറഞ്ഞു.
25 വയസ് പ്രായമുള്ള ആതിര എന്‍.ഡി.എ സഖ്യത്തിന്റ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ്. ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമാണ്. ആദ്യം നിശ്ചയിച്ച വീണാ നായരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാലാണ് ആതിര ഡി. നായരെ നിശ്ചയിച്ചത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയുള്ള ആതിര സംരംഭകയും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ്. ഏറ്റുമാനൂര്‍ സ്വദേശിനിയായ ആതിര രണ്ടരവര്‍ഷം മാന്നാനം കെ.ഇ.സ്‌കൂളില്‍ അധ്യാപികയുമായിരുന്നു.