നാടിനെ നടുക്കിയ കരുനാഗപ്പള്ളി കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത് ആറുപേരായിരുന്നു. അനീര്‍, ഷംനാദ്, വിഷ്ണു, ഹുസൈന്‍, ആഷിഖ്, നൗഫല്‍. ഇക്കൂട്ടത്തില്‍ ഏറ്റവും അപകടകാരിയെന്ന് നാട്ടുകാരും ഗുണ്ടാസംഘങ്ങളും പറയുന്നത് വിഷ്ണുവിനെയാണ്. 29കാരനായ വിഷ്ണുവിനെ ബ്ലാക്ക് വിഷ്ണു വിഷ്ണുവെന്നാണ് വിളിക്കുന്നത്. അങ്ങേയറ്റം ക്രൂരമായ മര്‍ദനമുറയാണ് വിഷ്ണുവിന്‍റെ പ്രത്യേകത.

ആരെ ആക്രമിച്ചാലും ആദ്യത്തെ പ്രഹരം കാലിലായിരിക്കും. ഇര ഓടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. കരടിയും ഇരയുടെ കാലിലാണ് ആദ്യം പിടിക്കുന്നത്. ഇതിന്‍റെ സമാനതകള്‍ കണക്കിലെടുത്താണ് വിഷ്ണുവിന് ബ്ലാക്ക് വിഷ്ണുവെന്ന പേര് വീണത്. വാളുകൊണ്ട് എല്ലുമുറിയുന്ന രീതിയിലാണ് വെട്ടി പരുക്കേല്‍പ്പിച്ചിരുന്നത്. 

കൊല്ലപ്പെട്ട അതുലും സമാനമായ ക്രൂര മര്‍ദനങ്ങള്‍ക്ക് പേരു കേട്ട ആളാണ്. രക്തം കണ്ടാല്‍ ആനന്ദിക്കുന്നവന്‍ എന്നാണ് ഗൂണ്ടാ സംഘങ്ങള്‍ അതുലിനേയും വിളിച്ചിരുന്നത്.  പകരം വീട്ടാന്‍ നടക്കുന്നവരോട് പറയാനുള്ളത് എന്ന ടൈറ്റിലില്‍ കൊല്ലപ്പെട്ട അതുല്‍ മുന്‍പ് പോസ്റ്റു ചെയ്ത ഇന്‍സ്റ്റഗ്രാം റീലുകളാണ് കൊലയാളി സംഘത്തിനു അതുലിനോടുള്ള കലിപ്പ് മൂപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജിം സന്തോഷിന്‍റെ കൂട്ടുകാരന്‍ അസീമിനെ പങ്കജ് എന്നയാള്‍ മര്‍ദിച്ചതോടെയാണ് ഗൂണ്ടാപ്പകയുടെ തുടക്കം. ഇതു ചോദ്യം ചെയ്ത ജിം സന്തോഷ് പരസ്യമായ പങ്കജിനെ വിരട്ടി. 

അപമാനം കനലായി സൂക്ഷിച്ച പങ്കജ് പിന്നീട് സനോഷിനെ വെട്ടി പരുക്കേല്‍പ്പിച്ചു. തിരിച്ചും ആക്രമണമുണ്ടായതോടെ സോഷ്യല്‍ മീഡയയില്‍ കൊലവിളികള്‍ ആളിപ്പടര്‍ന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് അലുവ അതുലിനെ പങ്കജ് ക്വട്ടേഷന്‍ നല്‍കുന്നതും 2024 മാര്‍ച്ചില്‍ സന്തോഷിനെ സ്വന്തം വീട്ടില്‍ അമ്മയുടെ മുന്നിലിട്ട് അതുലും സംഘവും കൊലപ്പെടുത്തുന്നത്. ഇപ്പോള്‍ പിടിയിലായവരില്‍ ഒരാളായ ഹുസൈനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അതുല്‍ ആക്രമിച്ചിരുന്നു. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ചതിന്‍റെ വൈരാഗ്യമാണ് ഇപ്പോഴുള്ള കൊലപാതകത്തിനു കാരണം. 

ENGLISH SUMMARY:

New details emerge in the Aluva Atul murder case as police arrest the six primary suspects: Aneer, Shamnad, Vishnu, Hussain, Ashiq, and Noufal. Among them, 29-year-old 'Black Vishnu' is identified as the most dangerous for his 'Bear Strategy'—crippling victims by attacking their legs first to prevent escape. The murder is revealed to be the latest chapter in a long-standing gang war between the groups of Jim Santhosh and Pankaj, fueled by provocative Instagram reels and past assassination attempts.