ഭൂമിയിൽ ജീവിച്ച ആറു വർഷവും 10 മാസവും 26 ദിവസവും മൂന്നു മണിക്കൂറുംകൊണ്ട് കിന്റ് എന്ന അത്ഭുത ബാലൻ വരച്ചത് 26,000 ചിത്രങ്ങളായിരുന്നു. ചിത്രകലയിലെ അത്ഭുതം എന്നു ലോകം വാഴ്ത്തിയപ്പോഴും ക്ലിന്റിന്റെ പേരിൽ ആർട്ട് ഗാലറി ഒരുക്കാൻ എടുത്തത് 50 വർഷങ്ങൾ. ക്ലിന്റിന്റെ സ്മരണയ്ക്കായി കൊച്ചിയിൽ ഒരുക്കിയ ക്ലിന്റ് ആർട്ട് ഗ്യാലറി മന്ത്രി പി. രാജീവ് ഇന്ന് നാടിന് സമർപ്പിക്കുമ്പോൾ കലൂരിലെ വീട്ടിൽ തന്റെ പ്രീയപ്പെട്ട മകനെക്കുറിച്ചുള്ള ഓർമ്മകളുമായി ജീവിതം മുന്നോട്ടു കൊണ്ടു പോകുകയാണ് അമ്മ ചിന്നമ്മ ജോസഫ്.