monalisa-wedding-issue

TOPICS COVERED

പ്രണയം വീട്ടുകാർ എതിർത്തതോടെ സംരക്ഷണം തേടി തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനിലെത്തിയ കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെ വിവാഹിതയായിരുന്നു. മഹാരാഷ്ട്ര സ്വദേശിയും നടനുമായ ഫർമാൻ ഖാനാണ് വരൻ. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഗുരുദേവ പ്രതിഷ്ഠക്ക് മുമ്പിൽ നടന്ന ചടങ്ങിൽ മേൽശാന്തി കണ്ണൻ പോറ്റിയാണ് കാർമികത്വം വഹിച്ചത്.

എന്നാൽ വിവാഹത്തിന് പിന്നാലെ മൊണാലിസയുടെ വയസ്സാണ് സൈബറിടത്തെ ചർച്ചാ വിഷയം. മൊണാലിസയ്ക്ക് പ്രായം 17 ആണെന്നും നടന്നത് ശൈശവ വിവാഹമാണെന്നുമാണ് ചർച്ച. ജനുവരി 21, 2009ലാണ് മൊണാലിസ ജനിച്ചതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. കുംഭമേളയുടെ സമയത്ത് 16 വയസ്സുള്ള സുന്ദരി എന്ന തലക്കെട്ടോടെ പ്രചരിച്ച വാർത്താ ക്ലിപ്പുകളും സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്. എന്നാൽ പ്രായം 18 വയസ് കഴിഞ്ഞെന്നാണ് പൊലീസ് പറയുന്നത്.

‘എല്ലാവരും തങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു. ആറു മാസമായി പ്രണയത്തിലായിരുന്നു. കേരളത്തിൽ തന്നെ തുടരുമോ എന്നത് ആലോചിക്കും. പിതാവ് വേറെ വിവാഹം ആലോചിച്ചപ്പോഴാണ് ഇങ്ങനെ തീരുമാനിച്ചത്. ബന്ധം പിതാവ് അംഗീകരിക്കുമോ എന്നതിൽ ഉറപ്പില്ല’ മൊണാലിസ പറഞ്ഞു. വിവാഹച്ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവർ പങ്കെടുത്തു. കേരളം മാനവസൗഹൃദത്തിന്റെ ഇടമാണെന്നും ഏത് മതത്തിൽ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ടെന്നും എ എ റഹിം മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY:

Monaliisa Bhosale, the Kumbh Mela star, has recently married Farnan Khan in Kerala after seeking police protection due to family opposition. Their wedding has sparked a debate online regarding Monaliisa's age and allegations of child marriage, although police sources state she is eighteen.