രാജ്യാന്തര വനിതാ ദിനത്തിൽ ജീവനക്കാരിൽ പകുതിയോളം വനിതകളുമായി സ്ത്രീശക്തികരണ സന്ദേശം നൽകുകയാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. വനിതകൾ മുന്നോട്ട് വന്നാൽ സമൂഹം മുന്നോട്ടേക്ക് എന്ന സന്ദേശമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് നൽകുന്നത്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിലെ കണക്ക് പ്രകാരം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ആകെ ജീവനക്കാരിൽ 4,250 പേർ സ്ത്രീകളാണ്. ഇത് ബാങ്കിന്റെ മൊത്തം ജീവനക്കാരിൽ 46 ശതമാനത്തിലധികം വരും.ബാങ്കിന്റെ 174 ശാഖകളുടെ തലപ്പത്തു വനിതകളാണ്. കൂടാതെ നാല് റീജണൽ ഹെഡുകളായും സ്ത്രീകൾ പ്രവർത്തിക്കുന്നു.
വനികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനായി, വനിതകൾ മാത്രം കൈകാര്യം ചെയ്യുന്ന 26 ശാഖകളും ബാങ്കിനുണ്ട്. ഈ ശാഖകളിൽ മുഴുവൻ ജീവനക്കാരും വനിതകളാണ് . കേരളത്തിലും കര്‍ണാടകയിലുമാണ് ഈ വനിതാ ശാഖകളുടെ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്.