പൂക്കള്‍ക്കൊണ്ടൊരു മതില്‍ പണിതാല്‍ എങ്ങനെയിരിക്കും?. തൃശൂര്‍ അവണൂര്‍ എടക്കുളത്തുണ്ട് അങ്ങനെയൊന്ന്. വര്‍ഷത്തിലൊരിക്കല്‍ മാത്രം ഈ വീടിന് പൂക്കള്‍ മതിലൊരുക്കും. അതും മൂന്നു ദിവസം മാത്രം. പതിയെ പൂക്കള്‍ കൊഴിയും. പിന്നെ ചെടികള്‍ നിറഞ്ഞ പച്ചമതിലാണ്. വര്‍ഷത്തില്‍ 362 ദിവസം പച്ച മതിലും. പിന്നെ, മഞ്ഞ മതിലും. വീടിന്‍റെ മതിലില്‍ പൂക്കള്‍ നിറഞ്ഞാല്‍ ഇതൊരു സെല്‍ഫി പോയിന്‍റ് കൂടിയാണ്. നാട്ടുകാര്‍ വന്ന് ആസ്വദിക്കുന്ന ഇടം.
എടക്കുളം സ്വദേശിയായ രമേഷ്, ശ്രീവിദ്യ ദമ്പതികളുടെ വീടാണിത്. പ്രതിദിനം ഒരിക്കല്‍ മാത്രം നനയ്ക്കും. വീടിന്‍റെ കാര്‍ ഷെഡിനു മീതെ ഇരുമ്പു ഷീറ്റല്ല. പകരം, ഈ പൂവിന്‍റെ വള്ളിപടര്‍പ്പു കൊണ്ടുള്ള മേല്‍ക്കൂരയാണ്. ചെടിയില്‍ ചെറിയ മുള്ളുകളുള്ളതിനാല്‍ പാമ്പ് കയറുമെന്ന പേടിയും വേണ്ട. വീട്ടുമതിലില്‍ മാത്രമല്ല, ഭിത്തിയിലേയ്ക്കും പൂക്കളുടെ വള്ളിപടര്‍പ്പ് എത്തി തുടങ്ങി. ചൂടുകാലത്തും തണുപ്പുണ്ട് ഈ വള്ളിപടര്‍പ്പുകള്‍ക്കരികില്‍ നില്‍ക്കുമ്പോള്‍. ഇതിനെല്ലാം പുറമെ, വീടിന് ചന്തവും.