മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കും കേരളത്തിനും യൂണിയൻ ഗവണ്മെൻ്റ് നൽകിയ ‘സഹായം’ ഈ ഘട്ടത്തിൽ എടുത്തുപറയേണ്ടതുണ്ടെന്ന് മന്ത്രി പി രാജീവ്.  ദുരന്തമുണ്ടായ ശേഷം എല്ലാ തരത്തിലും കേരളത്തെ അവഗണിച്ചിട്ടും മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ ബാധ്യതകളെല്ലാം  സംസ്ഥാന സർക്കാർ ഏറ്റെടുത്തുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

സര്‍ക്കാര്‍ തീവ്രദുരന്തത്തിനിരയായ ആളുകളുടെ കടം എഴുതിത്തള്ളാൻ സത്യത്തിൽ കേന്ദ്രനിയമം ഉണ്ടായിരുന്നതാണ്. എന്നാൽ ചൂരൽമല ദുരന്തബാധിതരുടെ കടം എഴുതിത്തള്ളണമെന്ന കേരളത്തിൻ്റെ അഭ്യർഥനയ്ക്ക് ശേഷം ഈ നിയമം ഭേദഗതി ചെയ്ത് പ്രസ്തുത ഭാഗം യൂണിയൻ ഗവണ്മെൻ്റ് ഒഴിവാക്കി. 

ഇതിന് ശേഷമാണ് കടം എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലെന്ന് യൂണിയൻ ഗവണ്മെൻ്റ് ഹൈക്കോടതിയിൽ വന്ന് പറഞ്ഞത്. അവർക്ക് പറ്റില്ലെങ്കിലും ഞങ്ങൾക്ക് ഉപേക്ഷിച്ച് പോകാൻ പറ്റില്ലല്ലോ. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ ബാധ്യതകളും ഈ സംസ്ഥാന സർക്കാർ ഏറ്റെടുത്തു. – അദ്ദേഹം വ്യക്തമാക്കുന്നു. സ്വപ്‌നങ്ങൾ കൊണ്ട് പടുത്തുയർത്തിയ ഈ മഹത്തായ ടൗൺഷിപ്പ് നമ്മുടെ അഭിമാനമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

ENGLISH SUMMARY:

Mundakkai Chooralmala tragedy relief efforts highlight the Kerala state government's comprehensive support for victims, absorbing all their liabilities after facing alleged neglect from the Union Government. Despite the central government's stance on debt waiver laws, the state has stepped in to alleviate the financial burdens of those affected by the tragedy.