കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ലീഗ് നേതാവ് കെപിഎ മജീദ്. രണ്ട് മുദ്രാവാക്യം കേൾക്കാൻ പോലും ആരോഗ്യമില്ലാത്ത ഈ ആരോഗ്യമന്ത്രിയുടെ അവസ്ഥ കഷ്ടം തന്നെയാണെന്നായിരുന്നു മജീദിന്‍റെ പരിഹാസം.

‘കിണറ്റിൽ ചാടിയവൻ കുളത്തിൽ ചാടിച്ചു എന്ന അവസ്ഥയിലായി കേരളത്തിന്‍റെ ആരോഗ്യമന്ത്രി, ബോധം കെടണം. നേരെ പോയി ഐസിയുവിൽ അഡ്മിറ്റ് ചെയ്‌തോളൂ. ബാക്കി കാര്യം ഞാൻ നോക്കാം’ മജീദ് കുറിച്ചു.

വീണാ ജോർജിന് ഇന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തും. എംആർഐ സ്കാനിങ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ENGLISH SUMMARY:

Kerala Health Minister Veena George has become a target of criticism from League leader KPAC Majeed following injuries sustained during a KSU protest. Majeed's remarks mock the minister's current health condition, suggesting she is unfit to even hear slogans and should be admitted to the ICU.