ഖജുരാഹോയിൽ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടിയും നർത്തകിയുമായ നവ്യ നായർ. മധ്യപ്രദേശിലെ ഖജുരാഹോയിലെ രാജ്യാന്തര നൃത്തോത്സവ വേദിയിൽ നവ്യ അവതരിപ്പിച്ച ഭരതനാട്യം, ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റി.
ശില്പകലയും സംഗീതവും നൃത്തവും ലയിക്കുന്ന ഖജുരാഹോ വേദിയിൽ, നവ്യ നടനം ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ശാസ്ത്രീയ നൃത്തോത്സവങ്ങളിലൊന്നായ ഖജുരാഹോയുടെ 52-ാമത് പതിപ്പിൽ, നാലാം ദിവസമാണ് നവ്യ ഭരതനാട്യം അവതരിപ്പിച്ചത്. ദരുവർണത്തിലൂടെ മീനാക്ഷി ദേവിയുടെ കഥയ്ക്ക് നവ്യ വേദിയിൽ ജീവൻപകർന്നു. നവ്യയുടെ ചടുലമായ ചുവടുകളെയും ഭാവപ്രകടനങ്ങളെയും പ്രശംസിച്ചു താരത്തിന്റെ ചിത്രമടക്കം വന്ന ഹിന്ദി മാധ്യമങ്ങളിലെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. തന്റെ ഗുരുവായ പ്രിയദർശിനി ഗോവിന്ദനോടാണ് തനിക്ക് നന്ദി പറയാനുള്ളതെന്നു നവ്യ. പൂർവി തില്ലാനയോടെയാണ് നവ്യ നായരുടെ ഭരത നാട്യ കച്ചേരിക്ക് വിരാമമായത്