കേന്ദ്ര ബജറ്റില്‍ കടലാമ സംരക്ഷണത്തിനായി മന്ത്രി നിര്‍മ്മല സീതാരാമന്‍ ഫണ്ട് അനുവദിച്ചതിന് പിന്നാലെ കോഴിക്കോട് പയ്യോളിയിലെ ആമ സംരക്ഷണ കേന്ദ്രത്തില്‍ കടലാമകളെത്തി മുട്ടയിട്ടു. മുട്ട, വിരിയിക്കുന്നതിനായി ഹാച്ചറിയിലേയ്ക്ക് മാറ്റി. സാധാരണ ഓഗസ്റ്റ് മാസം മുതല്‍ ആരംഭിക്കുന്ന മുട്ടയിടല്‍ സീസണ്‍ ഇത്തവണ ഏറെ വൈകിയാണ് തുടങ്ങുന്നത്. 

ലോകത്തെ എട്ട് തരം കടലാമകളില്‍ ഏറ്റവും ചെറിയ വിഭാഗമായ ഒലിവ് റിഡ് ലിയാണ് പതിവുപോലെ പയ്യോളി കൊളാവിപ്പാലം തീരത്ത് മുട്ടയിടാന്‍ എത്തിയത്. ആകെ 116 മുട്ടകള്‍. പുലര്‍ച്ചെയെത്തിയ മല്‍സ്യതൊഴിലാളികള്‍ മുട്ട കണ്ടതോടെ ഇവ ഹാച്ചറിയിലേയ്ക് മാറ്റുകയായിരുന്നു. സാധാരണ ഓഗസ്റ്റ് മാസം മുതല്‍ തുടങ്ങാറുള്ള മുട്ടയിടല്‍ സീസണ്‍ ആരംഭിക്കാന്‍ ഇത്തവണ ഏറെ വൈകി. നാള്‍ക്കുനാള്‍ തീരശോഷണം കൂടിയതോടെയാണ് കടലാമകളുടെ വരവ് കുറഞ്ഞത്. 

കൊളാവിപ്പാലത്ത് തീരം രൂപപ്പെടണമെങ്കില്‍ വടക്ക് പുലിമുട്ട് വരണമെന്നാണ് ആവശ്യം. കടലാമ പരിചരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചതോടെയാണ് വര്‍ഷങ്ങളായി ആമകള്‍ക്ക് സംരക്ഷണം നല്‍കിവരുന്ന കൊളാവിപ്പാലം തീരം വീണ്ടും ശ്രദ്ധ നേടിയത്. 

ENGLISH SUMMARY:

Malayala Manorama Online News reports on the arrival of Olive Ridley sea turtles to lay eggs at the Payyoli conservation center in Kerala, following a fund allocation for sea turtle conservation in the Union Budget. This year's nesting season has been significantly delayed, with 116 eggs collected and moved to a hatchery, a situation attributed partly to coastal erosion.