kozhikode-mala

TOPICS COVERED

പ്രാര്‍ഥനയും വൃതാനുഷ്ഠാനുമായി പുണ്യദിനങ്ങള്‍  കടന്നുപോകുമ്പോള്‍ തസ്ബീഹ് മാലയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച് ആത്മീയതിലേയ്ക്ക് ഒന്നുകൂടി അടുക്കുകയാണ് കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഫിറോസ് ഖാന്‍.  ചെറിയ മാലയ്ക്ക് പകരം 26 മീറ്റര്‌ നീളത്തിലുള്ള മാലയാണ് ഫിറോസ് ഉണ്ടാക്കിയത്. 

99 വലിയ മുത്തുകള്‍. 26 മീറ്റര്‍ നീളം. 1200 മീറ്റര്‍ നൈലോണ്‍ നൂലില്‍ കോര്‍ത്തുണ്ടാക്കിയ മാലയുടെ ചെണ്ടുകള്‍. ഒരാഴ്ച്ചയില്‍ കൂടുതലെടുത്തു ഈ പടുകൂറ്റന്‍ തസ്ബീഹ് മാലയുണ്ടാക്കാന്‍.  റെക്കോര്‍ഡുകള്‍ ഫിറോസിന് ഒരു ഹരമാണ്. ഡെക്കറേഷന്‍ തൊഴിലുകള്‍ ചെയ്യുന്ന ഫിറോസ് മൈക്രോ പുസ്തകം നിര്‍മിച്ചും മുമ്പ് ലോക റെക്കോര്‍ഡ് നേടിയിട്ടുണ്ട്. കട്ടസപ്പോട്ടുമായി ഭാര്യ ജസീലയും മക്കളുമുണ്ട് ഒപ്പം. 

ENGLISH SUMMARY:

Firoz Khan Tasbeeh has set a new record with a 26-meter long Tasbeeh, bringing him closer to spirituality. This remarkable achievement involves 99 large beads strung on 1200 meters of nylon thread and took over a week to complete.