തിരുവനന്തപുരം കാര്യവട്ടം ക്യാംപസിന്‍റെ സ്വന്തം ഓട്ടോക്കാരന്‍, അബ്ദുല്‍ കഹാര്‍.. അബ്ദുല്‍ കഹാര്‍ വൈകാതെ സ്വന്തം പേരിന് മുമ്പ് ഡോക്ടര്‍ എന്ന് ചേര്‍ക്കും. ഇന്‍റര്‍നാഷണല്‍ റിലേഷന്‍സില്‍ ജൂനിയര്‍ റിസെര്‍ച്ച് ഫെലോഷിപ് ലഭിച്ച കഹാറിന് ഇന്ത്യയിലെ  പ്രമുഖ സര്‍വകലാശാലകളുടെ വാതിലുകളാണ് ഗവേഷണത്തിനായി തുറന്നിരിക്കുന്നത്.

കഹാര്‍ ബിരുദാന്തര ബിരുദം പൂര്‍ത്തിയാക്കിയ ഇസ്‌ലാമിക് ആന്‍ഡ് വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട് മുന്നിലാണ് നമ്മളിപ്പോള്‍. എം.എ.യ്ക്ക് പഠിക്കുമ്പോള്‍ ക്യാംപസിന്‍റെ സ്വന്തം ഓട്ടോഡ്രൈവറായിരുന്നു കഹാര്‍.

കഹാറിന്‍റെ ജെ.ആര്‍.എഫിന് ഏറെ സവിശേഷതകളുണ്ട് എ.അഷ്റഫ്, അസിസ്റ്റന്‍റ് പ്രഫസര്‍, ഇസ്‌ലാമിക് ആന്‍ഡ് വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് എം.എയ്ക്ക് ചേരാന്‍ വന്നപ്പോള്‍ ഓട്ടോറിക്ഷയും ഒപ്പംകൊണ്ടുവന്നെന്ന് പറഞ്ഞല്ലോ. പഠനസമയത്തിന് ശേഷം കഹാറിന്‍റെ വരുമാനമാര്‍ഗമായിരുന്നു ഈ വാഹനം.

ജെ.എന്‍.യുവിലോ  ഹൈദരാബാദിലോ ഏത് കേന്ദ്രസര്‍വകലാശാലയിലും കഹാറിന് പോകാം. പോയാല്‍ ഈ ക്യാംപസ് ഓട്ടോറിക്ഷയെ ഒപ്പം കൂട്ടുമോ? 

ENGLISH SUMMARY:

Abdul Kahar, a well-known auto driver from the Thiruvananthapuram Karyavattom campus, is set to add 'Doctor' to his name after receiving a Junior Research Fellowship in International Relations. This prestigious fellowship opens doors for his research at prominent Indian universities.