‘നിങ്ങള്‍ അമ്മയെ ബഹുമാനിക്കണം, ഉമ്മയില്ലാത്ത വീട് അതൊരു വീടല്ലാ, അവിടെ പ്രകാശമില്ല, സ്വത്തുകളൊന്നും മക്കള്‍ക്ക് ആദ്യം വീതിച്ച് കൊടുക്കരുത്, പെണ്‍കുട്ടികളെ നമ്മള്‍ സ്നേഹിക്കണം’, : പോക്സോ കേസിൽ ജയിലിൽ കഴിയുന്ന മോട്ടിവേഷണൽ സ്പീക്കര്‍ ഫിലിപ് മമ്പാടിന്‍റെ വൈറല്‍ വിഡിയോകള്‍ കുത്തിപ്പൊക്കിയിരിക്കുകയാണ് സൈബറിടം. ഒരു സൈഡിലൂടെ മോട്ടിവേഷന്‍ നല്‍കിയ ആളുടെ മറുമുഖം ഇതായിരുന്നോ എന്നാണ് ചോദ്യം.

മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പൊലീസുകാരനുമായ ഫിലിപ് മമ്പാട് അറസ്റ്റിലായത്. പ്രതിയുടെ റിമാഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളത്. കരുതിക്കൂട്ടിയാണ് പെൺകുട്ടിയെ പ്രതി കൂട്ടികൊണ്ടുപോയതെന്നും സംഭവത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബവുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്.

കഞ്ഞാങ്ങാട്ടെ ഹോട്ടലിൽ ഫിലിപ് റൂം എടുത്തത് സര്‍വീസിലുള്ളപ്പോൾ ഉപയോഗിച്ചിരുന്നു പൊലീസ് ഐഡി കാണിച്ചാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ ഉപദ്രവിക്കണമെന്ന് കരുതിക്കൂട്ടി തന്നെയാണ് കൊണ്ടുപോയത്. സംഭവം പെൺകുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ ഒത്തു തീര്‍പ്പിനും ശ്രമിച്ചു. സമൂഹത്തിൽ സ്വാധീനമുള്ള പ്രതി മനപ്പൂർവം ചെയ്ത ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം നൽകിയാൽ നിയമസ വ്യവസ്ഥയെ സമൂഹം സംശയത്തോടെ നോക്കുമെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

Filipp Mampad, a motivational speaker and former policeman, has been arrested in connection with a POCSO case involving a 16-year-old girl with mental health challenges. His arrest has led to viral videos of his past speeches resurfacing, raising questions about his true character.