• അടിവാരം സ്വദേശി മിഷ്ബാഹുലിനെതിരെയാണ് കേസ്. ഇയാൾ പെൺകുട്ടിയുടെ മുറിയിൽ കടന്നതോടെ വീട്ടുകാര്‍ മുറി പുറത്തുനിന്ന് പൂട്ടി

താമരശേരിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. അടിവാരം സ്വദേശി മിഷ്ബാഹുലിനെതിരെയാണ് കേസ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ മുറിയില്‍ കടന്നത്. വിവരമറിഞ്ഞ വീട്ടുകാര്‍ മുറി പുറത്തുനിന്ന് പൂട്ടി.

വിവരമറിഞ്ഞെത്തിയ മിഷ്ബാഹുലിന്‍റെ സുഹൃത്തുക്കൾ സംഘം ചേർന്ന് വീട് ആക്രമിച്ച് ഇയാളെ മോചിപ്പിച്ചു. ആക്രമണത്തില്‍ മിഷ്ബാഹുൽ ഉൾപ്പെടെ ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തു. വീടും വീട്ടിലുള്ളവരെയും ആക്രമിച്ചാണ് സുഹൃത്തുക്കള്‍ യുവാവുമായി മടങ്ങിയത്. യുവാവിനെതിരെ പോക്സോയും മറ്റ് ആറ് സുഹൃത്തുക്കള്‍ക്കെതിരെ വീടുകയറി ആക്രമിച്ചതിനാണ് കേസ്.

ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി അടുപ്പമുണ്ടാക്കാന്‍ യുവാവ് ശ്രമിച്ചിരുന്നതായി സൂചനകളുണ്ട്. പരസ്പരം ആശയവിനിമയം നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്നലെയും ചാറ്റ് ചെയ്തിരുന്നുവെന്നും പക്ഷേ ഇന്നലെ രാത്രി വീട്ടിലേക്ക് എത്താനുണ്ടായ കാരണം വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്നതില്‍ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്. 

ENGLISH SUMMARY:

A young man named Mishbahul, a native of Adivaram, has been booked under the POCSO Act after trespassing into the bedroom of a minor girl in Thamarassery. When the family discovered him inside the room, they locked it from the outside to prevent his escape. In response, Mishbahul's friends arrived in a group, attacked the house, and forcefully freed him. Consequently, the police have registered cases against seven individuals, including Mishbahul, in connection with the trespass and subsequent attack.