thankam

TOPICS COVERED

രക്ത ബന്ധത്തില്‍പെടാത്തയാള്‍ക്ക് അവയവ ദാനത്തിനായി നിയമപോരാട്ടം നടത്തി അനുകൂല വിധി സമ്പാദിച്ച് വൃക്ക ദാനം ചെയ്തു മലയാളി ഡോക്ടര്‍. ബെംഗളുരു നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം സ്വദേശി തങ്കം സുബ്രമണ്യമാണ് മനുഷ്യ സ്നേഹത്തിന്റെ പേരായി മാറുന്നത്.

പേരുപോലെ തങ്കമനസാണു ഡോക്ടര്ക്ക്. അല്ലെങ്കില്‍ ഊരും പേരുമറിയാത്ത ഒരാള്‍ക്ക് സ്വന്തം വൃക്ക മുറിച്ചു നല്‍കില്ലല്ലോ. 2013 മുതലാണു വൃക്ക ദാനം ചെയ്യുന്നതിനെ കുറിച്ചു ഡോക്ടര്‍ ചിന്തിച്ചു തുടങ്ങിയത്. അടുത്ത ബന്ധുക്കളയും പ്രിയപെട്ടവരെയും പറഞ്ഞു മനസിലാക്കിയപ്പോഴേക്കും നിയമം വില്ലനായി. അവയവ കച്ചവട സാധ്യത കണക്കിലെടുത്ത് കര്‍ണാടകയില്‍ രക്ത ബന്ധമുള്ളവര്‍ക്കു മാത്രമേ ദാനം ചെയ്യാന്‍ കഴിയൂ. ഇതുമാറ്റാനായി ഹൈക്കോടതിയില്‍ കേസുനല്‍കിയാണ് ചരിത്രത്തില്‍ കൂടി ഡോക്ടര്‍ പേരെഴുതുന്നത്.

കുടുംബത്തിന്റെ തുടക്കത്തിലെ പേടിയും എതിര്‍പ്പും മനസിന്റെ നന്‍മ മനസിലായതോടെ അലിഞ്ഞില്ലാതായി ശസ്ത്രക്രിയക്കു ശേഷം വിശ്രമ ജീവിതത്തിലാണിപ്പോള്‍ തങ്കം.

ENGLISH SUMMARY:

Malayala Manorama Online News reports on a Malayali doctor who fought a legal battle to donate a kidney to someone unrelated. This remarkable act of altruism highlights a significant medical and ethical achievement, setting a precedent for non-relative organ donation.