സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ ആറു അവയവങ്ങള്‍ ആണ് ദാനം ചെയ്തത്. ഹൃദയവും കരളും വൃക്കകളും നേത്രപടലങ്ങളും വിവിധ ആശുപത്രികൾക്ക് കൈമാറി.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലാർക്ക് ആയിരുന്നു സി ജിജിൻ. ശനിയാഴ്ച രാത്രി കല്ലമ്പലത്തിൽ അടുത്ത് ജിജിൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് സാരമായി പരുക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണവും സംഭവിച്ചു. തുടർന്നാണ് അവയവദാനത്തിന് കുടുംബം സമ്മതമറിയിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ തുടങ്ങിയ ശസ്ത്രക്രിയ മൂന്നരമണിക്കൂർ നീണ്ടു. അടിയന്തര ശസ്ത്രക്രിയ ഉള്ളതിനാൽ ഹൃദയം അപ്പോൾ തന്നെ കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ കരളും ഒരു വൃക്കയും കിംസിലേക്ക് കൊണ്ടുപോയി. ഒരു വൃക്ക മെഡിക്കൽ കോളജിലേ രോഗി തന്നെ നൽകും. സർക്കാർ കണ്ണാശുപത്രിയിലേക്കാണ് നേത്ര പടലങ്ങൾ ദാനം ചെയ്തത്.