നന്തിലത്ത് ജി മാര്‍ട്ടിന്‍റെ അറുപത്തി മൂന്നാമത് ഹൈടെക് ഷോറും തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തനം തുടങ്ങി. ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അര്‍ജുന്‍ നന്തിലത്ത്, ഡയറക്ടര്‍ ഐശ്വര്യ നന്തിലത്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി.ഇ.ഒ സുബൈര്‍, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ എന്‍.പി ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ അഞ്ചാമത് ഷോറുമാണ് കഴക്കൂട്ടത്തേത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക്–ഡിജിറ്റല്‍ ഉപകരണങ്ങളുടെയും വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. വേനല്‍ക്കാല വിപണിയുടെ ഭാഗമായി ചില്ലാക്സ് എന്ന പേരില്‍ വന്‍ ഓഫറുകളും ഒരുക്കിയിട്ടുള്ളതായി ഗോപു നന്തിലത്ത് ഗ്രൂപ്പ് അറിയിച്ചു.