പാല സ്വദേശിയായ യുവാവ് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തത് 56000 രൂപയുടെ ലാപ്‌ടോപ്പ്. കിട്ടിയതാകട്ടെ കവറില്‍ പൊതിഞ്ഞ കല്ലും തുണിയും. ഡോണ്‍ എന്ന യുവാവിനാണ് ഓണ്‍ലൈന്‍ പര്‍ച്ചേഴ്സിലൂടെ 56000 രൂപ നഷ്ടപ്പെട്ടത്.
ഫെബ്രുവരി 12നാണ് ഡോണ്‍ പ്രമുഖ ഓണ്‍ലൈന്‍ സൈറ്റിലൂടെ ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തത്. ആറ് ദിവസത്തിന് ശേഷം ഇന്ന് രാവിലെ ലാപ്‌ടോപ്പ് വന്നപ്പോഴാണ് തട്ടിപ്പ് ഡോണിന് മനസ്സിലായത്.
ഓപ്പണ്‍ ബോക്സ് അല്ലാത്തതിനാല്‍ ഡോണിന് ഡെലിവറി സമയത്ത് തുറന്നുനോക്കാന്‍ സാധിച്ചില്ല. പിന്നീട് തുറന്നുനോക്കിയപ്പോഴാണ് മനസ്സിലായത് കവറിനുള്ളില്‍ കല്ലും തുണിയുമായിരുന്നെന്ന്.
സംഭവം ഓണ്‍ലൈന്‍ ഏജന്‍സിയെ അറിയിച്ചപ്പോള്‍ അന്വേഷിക്കാം എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഡോണ്‍ പറയുന്നു.