ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സിന്‍റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി പ്ലസ് ടു കഴിഞ്ഞ 30 വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. എറണാകുളം ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക ലാപ്ടോപ് വിതരണം ഉദ്ഘാടനം ചെയ്തു. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കാണ് ലാപ്ടോപ് നല്‍കിയത്. ഈ വര്‍ഷം 120 കുട്ടികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്യാനാണ് പദ്ധതി.

 ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സിന്‍റെ HR and IR ഹെഡ് ഡി. രവീന്ദ്രന്‍, സെയില്‍സ് ഹെഡ് സെബാസ്റ്റ്യന്‍ ജോസഫ്, കമ്പനി സെക്രട്ടറി ജോബി മാത്യു, ബ്രോഡ്കാസ്റ്റ് ആന്‍ഡ് കേബിള്‍ ബിസിനസ് വൈസ് പ്രസിഡന്‍റ് അജി കെ. ജോര്‍ജ്, മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ ഷീബ ആന്‍റണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ENGLISH SUMMARY:

Asianet Satellite Communications has distributed laptops to 30 students who have completed Plus Two as part of their social commitment initiative. This program aims to support financially backward students excelling in their studies across various districts in Kerala.