തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി ബന്ധുക്കള്‍. ഡോക്ടറുടെയും ജീവനക്കാരുടേയും കടുത്ത അനാസ്ഥയാണ് കുഞ്ഞ് മരിക്കാന്‍ കാരണമായതെന്ന് ബന്ധുവായ സ്ത്രീ പറയുന്നു. അവധിയില്‍ പ്രവേശിച്ച ഡോക്ടറെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നാണ് കുഞ്ഞിനെ നഷ്ടപ്പെട്ട നിരഞ്ജനയുടെ കുടുംബം ആവശ്യപ്പെടുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പകല്‍ 11മണിയോടെ യുവതി പ്രസവിക്കുമെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നു. 12മണിയായിട്ടും പ്രസവം നടന്നില്ല. തുടര്‍ന്ന് ഒന്നും പ്രതികരിക്കാതിരുന്ന ഡോക്ടര്‍ പിന്നീട് സിസേറിയന്‍ നടത്താമെന്ന് അറിയിച്ചു. 2.20വരെ പിജി ഡോക്ടര്‍മാര്‍ പ്രസവമെന്തെന്ന് പഠിക്കുകയായിരുന്നുവെന്നും ബന്ധു രോഷത്തോടെ പറയുന്നു.
അതിനുശേഷം യുവതിക്ക് അനസ്തീസിയ നല്‍കി . തുടര്‍ന്ന് പ്രസവ വാര്‍ഡില്‍ നിന്നും അതിവേഗത്തില്‍ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയി. 2.25ന് സിസേറിയന്‍ കഴിഞ്ഞു, കുഞ്ഞ് മരിച്ചെന്നും അറിയിച്ചു, സാധാരണ രീതിയില്‍ മരവിപ്പിക്കാനുള്ള സമയം പോലും എടുത്തില്ലെന്നും ഹൈ ഡോസ് മരുന്ന് നല്‍കിയാകും നിരഞ്ജനയെ മയക്കിയതെന്നും ബന്ധു പറയുന്നു.
ആ ഡോക്ടറുമായി നേരിട്ട് ഇടപെട്ടാലേ അവരുടെ ധാര്‍ഷ്ട്യം വ്യക്തമാകുവെന്നും ഇത്രയും അഹങ്കാരം പിടിച്ച ഡോക്ടര്‍മാരുണ്ടോയെന്നതാണ് സംശയമെന്നും ബന്ധു പറയുന്നു. മറ്റൊരു പ്രസവശസ്ത്രക്രിയയിലെ പിഴവിന് അന്വേഷണം നേരിടുന്ന ഡോ. ബിന്ദു സുന്ദറാണ് നിരഞ്ജനയെയും ശസ്ത്രക്രിയ ചെയ്തത്.
സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അവധിയില്‍ പ്രവേശിച്ചാല്‍ പോര, ഡോക്ടറെ പുറത്താക്കണമെന്നതാണ് ആവശ്യമെന്നും ബന്ധുക്കള്‍ പറയുന്നു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രസവശസ്ത്രക്രിയയിൽ വീഴ്ചയെന്ന ആരോപണം ഉയരുന്നത്.