പത്തനംതിട്ട അടവിയിലെത് പോലെ കുട്ടവഞ്ചി സവാരി ഇനി എറണാകുളം ജില്ലയിലും നിങ്ങൾക്ക് നടത്താം. പാണംകുഴി ഇക്കോ ടൂറിസം മേഖലയിലാണ് ഇന്നുമുതൽ കുട്ടവഞ്ചി സവാരിക്ക് തുടക്കമാകുന്നത്. 10 കുട്ടവഞ്ചികളാണ് ഇതിനായി ഉള്ളത്.

പണംകുഴി ഇക്കോ ടൂറിസത്തിന്റെ മുഖം അങ്ങനെ മാറുകയാണ്. പെരിയാറിന്റെ തീരത്തെ പ്രകൃതി കാഴ്ചകൾക്കൊപ്പം ഇനി വഞ്ചിയിലേറി ഒരുയാത്രയും നടത്താം ഇവിടെ എത്തുന്നവർക്ക്. എല്ലാ സുരക്ഷാക്രമീകരണങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് യാത്ര. പുതിയ പദ്ധതിയും ആവിഷ്ക്കരിച്ചതോടെ പ്രതീക്ഷയിലാണ് വനം വകുപ്പും.

ENGLISH SUMMARY:

Experience a unique boat ride like the one in Pathanamthitta's Adavi, now available in Ernakulam district. Panamkuzhi Eco Tourism has launched this exciting new initiative, offering visitors a chance to explore the beauty of the Periyar river banks.