AI Video Images, Artillense
രാജാവായി വാഴുന്ന പിണറായി വിജയന്‍, സാമ്രാജ്യത്തിന്റെ അധികാരം പിടിക്കാന്‍ യുദ്ധതന്ത്രങ്ങള്‍ മെനയുന്ന സതീശനും കൂട്ടരും, പടനായകനായി എം വി ഗോവിന്ദന്‍, എന്തിനും പോന്ന മുഹമ്മദ് റിയാസ്, ഇതെല്ലാം കണ്ട് കസേരയിലിരുന്ന് ദീര്‍ഘശ്വാസത്തോടെ രമേശ് ചെന്നിത്തല, പിന്നാലെ പലതും ചെയ്യാനുണ്ടെന്ന ഭാവത്തില്‍ രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും നരേന്ദ്ര മോദിക്കു മുന്‍പില്‍, വാള്‍ ആഞ്ഞാഞ്ഞു വീശുന്ന ഷാഫി പറമ്പിലും വിദൂരതയിലേക്ക് നോക്കി കണ്ണീരൊഴുക്കുന്ന ശശി തരൂരും . കുതിരപ്പുറത്തേന്തി യുദ്ധത്തിനു സജ്ജമായി വരുന്ന വീരനേതാക്കള്‍.
എഐ നിര്‍മാണ കമ്പനിയായ ആര്‍ട്ടിലെന്‍സ് ആണ് തിരഞ്ഞെടുപ്പ് ആസന്നമായ കേരളത്തിലെ രാഷ്ട്രീയ ചിത്രത്തിന്‍റെ എഐ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. അതിമനോഹരമായാണ് ഓരോ രാഷ്ട്രീയ നേതാക്കളേയും സാമ്രാജ്യത്തിനായി പോരാടുന്ന യുദ്ധപോരാളികളായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ‘അധികാര യുദ്ധം–കിങ്ഡം ഓഫ് കേരള’എന്ന കാപ്ഷനോടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിട്ടുപോയവരെക്കുറിച്ചുള്ള കമന്റുകളും ഇമോജികളും വിഡിയോക്ക് താഴെ കമന്റ് ബോക്സില്‍ നിറയുന്നുണ്ട്. രമേശ് ചെന്നിത്തലയെ സാരി ഉടുപ്പിച്ചെന്ന് പറഞ്ഞ് ചിലര്‍ നീരസവും പ്രകടിപ്പിക്കുന്നുണ്ട്.