കോഴിക്കോട് ചാത്തമംഗലത്ത് ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഫ്ലാറ്റ് തുരുമ്പെടുത്ത് നശിക്കുന്നു. നിര്‍മാണം പെട്ടെന്ന് പൂര്‍ത്തീകരിക്കാമെന്ന ലക്ഷ്യത്തോടെ  പ്രീ ഫാബ്രിക്കേഷന്‍ ടെക്നോളജിയിലുടെ നിര്‍മിച്ച ഫ്ലാറ്റ് ആണ് തുരുമ്പെടുക്കുന്നത്. കുടിവെള്ള ലഭ്യത പോലും പരിശോധിക്കാതെയാണ്  പ്രദേശത്ത് ഫ്ലാറ്റ് നിര്‍മിക്കുന്നതെന്നും ആക്ഷേപമുണ്ട്. 

കോഴിക്കോട് ജില്ലയിലെ വീടും സ്ഥലവുമില്ലാത്തവരെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെള്ളന്നൂരിലെ എട്ടുവര്‍ഷം മുമ്പ് ഫ്ലാറ്റ് നിര്‍മാണം തുടങ്ങിയത്.  എന്നാല്‍ ഫണ്ടിന്‍റെ അപാര്യപ്തകാരണം പണി നിര്‍ത്തിവെച്ചതോടെ തുരുമ്പെടുത്ത നിലയിലാണ് ഫ്ലാറ്റ്. മൂന്നുനിലകളിലേക്കുള്ള കോണിപ്പടികളും മറ്റും പൂര്‍ണമായും തുരുമ്പെടുത്തു

നാലുനിലകളിലായി 42 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. 2018 ല്‍ നിര്‍മാണം തുടങ്ങിയ ഫ്ലാറ്റിന്‍റെ പണി കോവിഡും കരാറുകാരന്‍റെ പ്രശ്നവും കാരണം നിര്‍ത്തുകയായിരുന്നു. പിന്നീട് മറ്റൊരു കരാറുകാരനെ വച്ച് പണി പുനരാരംഭിച്ചെങ്കിലും ഇപ്പോഴും പാതിവഴയില്‍ തന്നെ.  കഴിഞ്ഞമാസം ലൈഫ് മിഷന്‍ അധികൃതരെത്തി ഫ്ലാറ്റ് പരിശോധിച്ചിരുന്നു

2020 ല്‍ ഫ്ലാറ്റ്  കുടുംബങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു ടെന്‍ഡര്‍. ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഫണ്ട് കണ്ടെത്താനാണ് ഇനി ശ്രമം. ചാത്തമംഗലം പഞ്ചായത്ത് വിട്ടുനല്‍കിയ സ്ഥലത്താണ് ഫ്ലാറ്റ് നിര്‍മിക്കുന്നത്. 

ENGLISH SUMMARY:

Life Mission flats in Kozhikode's Chattamangalam are rusting due to construction delays and the use of prefabricated technology. The project, aimed at housing landless families, has been stalled for years due to funding issues and contractor problems, raising concerns about the quality and timely completion of the flats.