കോഴിക്കോട് മുട്ടോളിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. ടാങ്കിനുള്ളിൽ കുടുങ്ങിയ മൂന്ന് പേരിൽ ഒരാൾ മരിച്ചു. പാലത്ത് സ്വദേശി സിറാജ് (40) ആണ് മരിച്ചത്. ബാക്കിയുള്ള രണ്ടുപേർക്കായി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ, ടാങ്കിന്റെ വായ ഭാഗത്തിന് വീതി വളരെ കുറവായതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. കുടുങ്ങിക്കിടക്കുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ അവർ സംസാരിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചോ നിലവിൽ വിവരങ്ങളില്ല. അവരെ പുറത്തെടുത്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. എത്രയും വേഗം ബാക്കിയുള്ളവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സേന.