File photo

കേരളത്തിന്റെ തീരദേശത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനുമുള്ള  ജാഗ്രതാ നിർദേശം ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം പുറപ്പെടുവിച്ചു. ഇന്ന് അർധരാത്രി മുതൽ മറ്റന്നാൾ വൈകിട്ടു വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരത്ത് താമസിക്കുന്നവരും മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണം . കടലോരത്തേക്കുള്ള വിനോദ സഞ്ചാരം വിലക്കിയിട്ടുണ്ട് . ബോട്ടുകൾ വള്ളം മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവ സുരക്ഷിതമാക്കണം . കടലിൽ ഇറങ്ങരുത് . തീരത്തോടടുത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശവുമുണ്ട്

ENGLISH SUMMARY:

Kerala coast red alert has been issued for high tides and sea erosion. Residents and fishermen in coastal areas are advised to exercise extreme caution and adhere to all safety directives.