Photo Credit; Instagram

കാസർകോട് വ്ലോഗര്‍ ചിന്നു പാപ്പു ജീവനൊടുക്കിയതിന് പിന്നാലെ ആണ്‍സുഹൃത്തിനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്ന് കണ്ടെത്തിയത്. ഏറെ നാളായി ഭര്‍ത്താവുമായി പിണക്കത്തിലായിരുന്ന ചിന്നു സന്ദേശിനൊപ്പമായിരുന്നു താമസം. 

സോഷ്യല്‍ മീഡിയയില്‍‌ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മ ഫെബ്രുവരി ഒൻപതിനാണ് ജീവനൊടുക്കിയത്. ആറ് ദിവസത്തിന് ശേഷം ഫെബ്രുവരി 15നാണ് (ഇന്ന്) സന്ദേശ് ജീവനൊടുക്കിയത്. ഭര്‍ത്താവുമായി അകന്ന ശേഷം സന്ദേശിനൊപ്പം  കാസർകോട് ആസാദ് നഗറിലെ വാടക വീട്ടിൽ കഴിയുകയായിരുന്നു ചിന്നു. 

ചിന്നുവിന്റെ ആത്മഹത്യയ്ക്ക് കാരണം സന്ദേശുമായുള്ള തർക്കങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ചിന്നുവിന്റെ കുടുംബവും മരണത്തിൽ  ദുരൂഹത ഉന്നയിച്ചതോടെയാണ് സന്ദേശിനെ പൊലീസ് ചോദ്യം ചെയ്തത്. ചിന്നു പാപ്പുവിന്‍റെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണം പൂർത്തിയാകും മുൻപാണ് സന്ദേശിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്

ഫെബ്രുവരി ഒൻപതിന് രാവിലെ ആൺസുഹൃത്ത്  ജോലിക്ക് പോയ സമയത്താണ് ചിന്നു ആത്മഹത്യ ചെയ്തത്. ഇടയ്ക്ക് സുഹൃത്ത് ഫോണിൽ വിളിച്ചെങ്കിലും ചിന്നുവിനെ കിട്ടിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഫോണ്‍ വിളിച്ചപ്പോഴും എടുക്കാത്തതോടെ മുറിയിൽ വന്നു നോക്കിയപ്പോഴാണ്  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.  ചിന്നു പാപ്പുവിന് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റയിലുണ്ടായിരുന്നത്.  

ENGLISH SUMMARY:

Kasargod blogger Chinju Pappu's suicide has been followed by the discovery of her male friend, Sandesh, dead. The incident has raised further questions and is being investigated by the police.