parameswaran-krishnayyar

TOPICS COVERED

മിനിമം ബാലന്‍സിലില്ലാത്തതിന് പിഴയീടാക്കുന്ന രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക്  പണി കൊടുത്ത് ഒരു മലയാളി .  ബെംഗളൂരുവില്‍ സ്വന്തം സംരഭം നടത്തുന്ന തിരുവനന്തപുരം സ്വദേശി പരമേശ്വരന്‍ കൃഷ്ണയ്യരാണ് പാര്‍ലമെന്‍റ് സമിതിയെ  സമീപിച്ച് പിഴ ഈടാക്കുന്നത്  ഒഴിവാക്കാനുള്ള നിര്‍ദേശം നേടിയെടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4817 കോടി രൂപ പിഴയിനത്തില്‍ ഈടാക്കിയ ബാങ്കുകള്‍ക്ക് തിരിച്ചടിയും  സാധാരണക്കാര്‍ക്ക് വലിയ  ആശ്വാസമായിരിക്കുകയാണ് പരമേശ്വരന്‍ കൃഷ്ണയ്യരുടെ ഇടപെടല്‍.

ബെംഗളൂരുവില്‍ മുള വീട്ടുപകരണ സാധനങ്ങള്‍ നിര്‍മിക്കുന്ന സംരംഭമുള്ള പരമേശ്വരന്‍ കൃഷ്ണയ്യരുടെ പോരാട്ടമാണ് സാധാരണക്കാരന് ആശ്വാസമാകുന്നത്.  മിനിമം  ബാലന്‍സില്ലാത്തതിനാല്‍ അക്കൗണ്ടില്‍ നിന്ന് പിഴ ഈടാക്കപ്പെട്ടതോടെ  ജീവനക്കാര്‍ അക്കൗണ്ടില്‍ പണം വേണ്ട എന്ന് പറഞ്ഞതാണ് പരമേശ്വരന്‍ കൃഷ്ണയ്യരെ ചിന്തിപ്പിച്ചത്. ഒടുവില്‍  പിഴയീടാക്കലിന് പരിഹാരം കാണാനായി

പരമേശ്വരന്‍ കൃഷ്ണയ്യര് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും കത്തെഴുതിയെങ്കിലും ലോക്സഭാ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ തന്നെ പാര്‍ലമെന്‍റ് പെറ്റീഷന്‍സ് കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു. മിനിമം ബാലന്‍സില്ലാത്തതില്‍  പിഴ ഈടാക്കരുതെന്ന പാര്‍ലമെന്‍റി പെറ്റീഷന്‍സ് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് രാജ്യത്തെ ആറു ബാങ്കുകള്‍  പിഴ കൊള്ളയില്‍ നിന്ന് പിന്‍മാറിയത് ചര്‍ച്ചയാകുമ്പോള്‍ കയ്യടി നേടുന്നത് തിരുവനന്തപുരം വലിയശാല സ്വദേശിയായ ഈ യുവ സംരംഭകനാണ് 

ENGLISH SUMMARY:

Minimum balance charges are being addressed thanks to the efforts of a Malayali entrepreneur, Parameswaran Krishnayyar, who successfully advocated for the removal of these penalties. This intervention by Krishnayyar offers significant relief to the common man and serves as a setback for banks that collected substantial amounts in fees last fiscal year.