നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി ആലിന്‍ മടങ്ങിയപ്പോള്‍ കരള്‍ ലഭിച്ചത് ധ്രിയയെന്ന ആറുമാസം പ്രായമുള്ള കുരുന്നിനാണ്. 20 ലക്ഷം രൂപയ്ക്ക് മുകളിൽ വേണ്ടിവരുന്ന ശസ്ത്രക്രിയയ്ക്കായി 10 ലക്ഷം രൂപ സമാഹരിക്കാന്‍ കുടുംബത്തിന് കഴിഞ്ഞു. ഇനിയും 10 ലക്ഷം രൂപ കൂടി ചികില്‍സയ്ക്കായി ആവശ്യമുണ്ടെന്ന് കുട്ടിയുടെ അമ്മാവൻ വിനോദ് പറഞ്ഞു. ശസ്ത്രക്രിയ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പുരോഗമിക്കുകയാണ്. കെട്ടിട നിര്‍മാണ ജോലികളില്‍ സഹായിയായി പോയാണ് കുഞ്ഞിന്‍റെ അച്ഛന്‍ ബൈജു കുടുംബം പുലര്‍ത്തുന്നത്. കുരുന്ന് ജീവന്‍ തിരികെപ്പിടിക്കാന്‍ സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം.
സഹായം നല്‍കേണ്ട വിലാസം: Baiju kumar G, Account no 14400100190129, IFSC code FDRL0001440, ഫെഡറൽ ബാങ്ക് നെയ്യാറ്റിൻകര ,ഗൂഗിൾ പേ നമ്പർ 9947847963