• അഡ്വക്കേറ്റ് പ്രദീപ്, ശ്രീലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. ഒളിയിടത്തിലാണ് പ്രതികൾ പൊലീസ് വലയിലായത്

തിരുവനന്തപുരത്തെ ഡിസിസി ഓഫിസ് ആക്രമിച്ച കേസിൽ മുഖ്യപ്രതികൾ ഒടുവിൽ പിടിയിൽ. ഡിസിസി ഓഫിസിന് നേരെ കല്ലെറിയുന്നതിൽ നേരിട്ട് പങ്കാളികളായ  ബിജെപി പ്രവർത്തകരായ അഡ്വക്കേറ്റ് പ്രദീപ്, ശ്രീലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. ഒളിയിടത്തിലാണ് പ്രതികൾ പൊലീസ് വലയിലായത്.

കേന്ദ്രമന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയിലാണ് ബേക്കറി ജംക്ഷനിലെ ഡിസിസി ഓഫിസ് ആക്രമിക്കപ്പെട്ടത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ രണ്ടുപേര്‍ ബൈക്കിലെത്തുന്നതും കല്ലേറ് നടത്തുന്നതുമുണ്ടായിരുന്നു. ആക്രമണം നടത്തിയത് ബിജെപിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അന്നേ ആരോപിച്ചിരുന്നു. ഡിസിസി ഓഫിസിന്‍റെ ഗ്ലാസടക്കം അന്ന് തകര്‍ന്നു.

ENGLISH SUMMARY:

Two BJP workers, Adv. Pradeep and Sreelal, have been arrested in connection with the attack on the DCC office in Thiruvananthapuram. Police said the two were directly involved in pelting stones at the office and had been absconding since the incident. The attack took place on Tuesday night at Bakery Junction after Youth Congress workers allegedly showed black flags to Union Home Minister Amit Shah. CCTV footage showed two people arriving on a bike and pelting stones, while Congress leaders had alleged that BJP workers were behind the attack.