മലപ്പുറം വണ്ടൂരിൽ വന്നാൽ അഞ്ച് ഏക്കറിൽ നിറഞ്ഞു നിൽക്കുന്ന  ബന്ദിപ്പൂക്കളും സൂര്യകാന്തിയും കാണാം. രാത്രി എത്തുന്നവർക്ക് ആസ്വദിക്കാൻ പ്രത്യേക വെളിച്ച സംവിധാനവും സജീകരിച്ചിട്ടുണ്ട്.എന്നാൽ ഇമ്പമുള്ള പൂന്തോട്ടം ഒരുക്കിയ കർഷൻ കബീറിന് മുടക്കുമുതലെങ്കിലും തിരിച്ചു കിട്ടുമോ എന്ന ആശങ്കയിലാണ്.

രണ്ടു നിറങ്ങളിലുള്ള ബന്ദിപ്പൂക്കൾ.... തോട്ടം മുഴുവൻ ഒന്നിച്ച് വിടർന്നു നിൽക്കുന്നത് കൺകുളിക്കെ കാണാൻ  ആസ്വാദകർ എത്തി തുടങ്ങിയിട്ടുണ്ട്. 3 ഏക്കറിൽ നിറയെ ബന്ധിപ്പൂക്കളാണ്. 2 ഏക്കറിൽ സൂര്യകാന്തിയും.  കാണാൻ എത്തുന്നവർക്ക് 30 രൂപയാണ് ടിക്കറ്റ് നിരക്ക്.  ലാഭത്തിൻ്റെ 30 ശതമാനം പെയിൻ ആൻഡ് പാലിയേറ്റീവിനാണ്.

കഴിഞ്ഞ രണ്ടുമാസത്തിലധികമായി കബീർ ഉറക്കമൊഴിച്ചു നടത്തിയ പരിശ്രമത്തിലാണ് മനോഹരമായ ഈ പൂന്തോട്ടം ഒരുങ്ങിയത്. കൃഷിവകുപ്പിന്‍റെ കൂടി പിന്തുണയിലാണ് തോട്ടം ഒരുങ്ങിയത്.  രാത്രി വെളിച്ച സൗകര്യം കൂടി ക്രമീകരിച്ചതോടെ ദൂരസ്ഥലങ്ങളിൽ നിന്നു പോലും കാണാൻ എത്തുന്നുണ്ട്. കാണാനെത്തുന്നവർക്ക് പൂപ്പാടങ്ങൾ കണ്ട് ചുടു ചായയും ഐസ്ക്രീമുമെല്ലാം കഴിച്ച് അൽപസമയം ചിലവഴിക്കാനും സൗകര്യമുണ്ട്.

ENGLISH SUMMARY:

A mesmerizing flower garden spanning five acres has become the latest attraction in Wandoor, Malappuram. Cultivated by local farmer Kabeer near Sahya College, the garden features three acres of marigolds (Bandippoo) and two acres of sunflowers. To accommodate visitors during late hours, special lighting arrangements have been installed. The entry fee is fixed at ₹30, and notably, 30% of the profits are dedicated to Pain and Palliative care services. Supported by the Agriculture Department, the garden also offers refreshments like tea and ice cream for families looking to spend quality time amidst nature.