mallu-family

യൂട്യൂബിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് മല്ലുഫാമിലി സുജിനും പൊന്നൂസും. ഇപ്പോഴിതാ  വേര്‍പിരിയല്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ഇരുവരും. വിവാഹ മോചനം അറിയിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പ് ഇതിനകം ചര്‍ച്ചയാണ്.

‘ആ അധ്യായം അവസാനിപ്പിച്ചു, ഞാന്‍ സമാധാനം തിരഞ്ഞെടുത്തു’ എന്നാണ് നിതയുടെ (പൊന്നൂസ്) കുറിപ്പ്. ‘ഇനി ഇതിന്‍റെ പേരിൽ ആരും പ്രശ്നങ്ങളും നെഗറ്റീവ് കമന്‍റ്സും ട്രോളുകളുമായി  വരരുത് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ് ഇനി ഇതിനെപ്പറ്റി പ്രതികരിക്കില്ല...’ എന്നാണ് വിവാഹ മോചനം പ്രഖ്യാപിച്ച് സുജിത് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

അതേ സമയം ഇരുവരുടെയും ഈ തീരുമാനത്തെ ഞെട്ടലോടെയും വിഷമത്തോടെയുമാണ് ആരാധകർ ഏറ്റെടുത്തത്. . ‘ഒന്നും ഇല്ലാത്ത കാലത്ത് സ്നേഹിച്ചു നിന്‍റെ കൂടെ ഇറങ്ങി വന്നത് അല്ലേ പൊന്നൂ.. ഒക്കെ ആയപ്പോ ഇങ്ങനെ രണ്ടാളും രണ്ട് വഴിക്ക് പോവേണോ’ എന്നാണ് ഒരാൾ  കമന്റിട്ടത്. ‘എല്ലാം സെറ്റ് ആക്കി ഒരുമിച്ചു ജീവിക്ക് ബ്രോ’, ‘നിങ്ങളുടെ love സ്റ്റോറി കേട്ടാൽ ഇങ്ങനെയൊന്നും നടക്കുമെന്ന് കരുതില്ല’, ‘Prank ആയാൽ മതിയാർന്നു, എന്നിങ്ങനെ പോകുന്നു മറ്റു കമന്റുകൾ.

ENGLISH SUMMARY:

Mallu Family Sujith and Ponnoos, popular Malayali YouTubers, have confirmed their separation and divorce through social media announcements. Their decision has been met with shock and sadness by their ardent followers.