അപ്രതീക്ഷിത അപകടങ്ങളില്‍ ജീവിതം തകിടംമറിഞ്ഞുപോയ ചിലരുണ്ട് നമ്മളുടെ ഇടയില്‍. വിധി ചൂണ്ടിക്കാണിച്ചുകൊടുത്ത കിടക്കയില്‍ ഒതുങ്ങാതെ ചങ്കൂറ്റത്തോടെ പുറംലോകത്തേയ്ക്ക് വന്നവരുടെ അനുഭവങ്ങള്‍ അറിയാം. മനസുണ്ടെങ്കില്‍, മതിലുകളൊന്നും തടസമാകില്ലെന്ന് ഇവര്‍ പ്രഖ്യാപിക്കുകയാണ്. വിഡിയോ കാണാം.
സന്തോഷ് മാര്‍ഷലിന്‍റെ ഒരുദിവസം തുടങ്ങുന്നു. ഏതുപ്രവൃത്തിദിവസത്തെയും പോലെ തിരക്കുള്ള തലസ്ഥാന നഗരം. വേഷത്തില്‍ നിന്ന് തന്നെ മനസിലായല്ലോ സന്തോഷിന്‍റെ ജോലി എന്താണെന്ന്. തിരക്കേറുന്ന നഗരത്തിലൂടെ സന്തോഷിന്‍റെ വാഹനം മുന്നോട്ട്. ആദ്യം ഓര്‍ഡര്‍ എടുക്കണം. ഇന്നിപ്പോഴത് പ്രഭാത ഭക്ഷണമാണ്. ഇനി ഇത് ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന്‍റെ വാതില്‍പ്പടിയില്‍ എത്തിക്കണം. ഒട്ടും സമയംപാഴാക്കാതെ സന്തോഷ് യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക്. ഏതാനും മിനിറ്റുകളുടെ സഞ്ചാരം. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലക്ഷ്യസ്ഥാനത്ത്...
സന്ധ്യ കഴിയുന്നതുവരെ സന്തോഷ് ഇതുപോലെ നഗര നിരത്തിലായിരിക്കും.സന്തോഷിനെപ്പോലെ വേറെയും ചിലരുണ്ട് ഇവിടെ . ഒരേപരീക്ഷണം നേരിടേണ്ടി വന്നവര്‍. റോഡപകടങ്ങളില്‍ നട്ടെല്ലിന് പരുക്കേറ്റ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടമായവര്‍. ഇതേഅവസ്ഥ നേരിട്ട ഗോകുല്‍ രത്നാകറാണ് നാലുചുവരുകള്‍ക്ക് പുറത്ത് നാലാളെക്കാണാവുന്ന ജോലിയിലേക്ക് ഇവരെ നയിച്ചത്.
ബൈക്കില്‍ പോകുമ്പോള്‍ എതിരെ വന്ന റോഡപകടങ്ങളാണ് കൂടുതല്‍പേര്‍ക്കും ചലനശേഷി നഷ്ടമാക്കിയതെങ്കില്‍ സുനില്‍കുമാറിന് പോളിയോ ബാധയാണ് വില്ലനായത്. മണിക്കൂറില്‍ ഇരുപത്തഞ്ച് കിലോമീറ്റര്‍ വേഗമെടുക്കുന്ന ഈ വാഹനത്തിന് റജിസ്ട്രേഷനോ ഹെല്‍മെറ്റോ ആവശ്യമില്ല. എങ്കിലും സുരക്ഷ കണക്കിലെടുത്ത് ഹെല്‍മറ്റ് ധരിച്ചാണ് യാത്ര. എല്ലാ ഗതാഗതനിയമങ്ങളും പാലിച്ചാണ് സഞ്ചാരം.