കോൺഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ പറയുന്നു.
ഇതിന് പിന്നാലെ കോഴിക്കോട് ബീച്ചിൽ നിന്നുള്ള വിഡിയോയുമായി എംഎ ഷഹനാസ് രംഗത്ത് എത്തി. ‘എണ്ണിക്കൊണ്ട് ഇരിക്കുന്നു കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ’ എന്ന് പറഞ്ഞ് കുമിള പറത്തുന്ന വിഡിയോ ആണ് ഷഹനാസ് പങ്കുവച്ചിരിക്കുന്നത്. വ്യാജകാർഡ് ആയിട്ട് വന്നപ്പോൾ തുടങ്ങിയ പെർഫോമൻസ് ആയിരുന്നു, എന്നിട്ട് ഇപ്പോഴെന്തായി ശവനായി പവനായി എന്നും ഷഹനാസ് പറയുന്നു.
എംഎ ഷഹനാസ് ഉന്നയിച്ച ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. 100 പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും നഷ്ടപരിഹാര തുക ഇതിനായി ചിലവഴിക്കുമെന്നും രാഹുൽ വക്കീൽ നോട്ടീസിൽ പറയുന്നു.
ഷഹനാസിന്‍റെ കുറിപ്പ്
എണ്ണിക്കൊണ്ട് ഇരിക്കുന്നു കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ. ഇന്നലെ നീ ആരായിരുന്നു...? ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ മറ്റന്നാൾ നീ ആരാണാവോ? എന്തൊക്കെ ആയിരുന്നു വ്യാജകാർഡ് ആയിട്ട് വന്നപ്പോൾ തുടങ്ങിയ പെർഫോമൻസ് ആയിരുന്നു... എന്നിട്ട് ഇപ്പോഴെന്തായി ശവനായി പവനായി കോഴിക്കോട് ബീച്ചിൽ തന്നെ ഉണ്ട്