thrissur-british

TOPICS COVERED

കേരളത്തിലെ ക്ഷേത്ര കലകളേയും ആചാരങ്ങളേയും അടുത്തറിയാന്‍ ബ്രിട്ടനില്‍ നിന്ന് തൃശൂരില്‍ എത്തിയ പെപ്പിത സേത് ഇനി ഇന്ത്യന്‍ പൗരത്വമുള്ള വനിതയാണ്. ബ്രിട്ടനിലേയ്ക്ക് ഇനി മടക്കമില്ലെന്ന് പെപ്പിത സേത് മനോരമ ന്യൂസിനോട് പറഞ്ഞു.

പെപ്പിത സേത് ഇന്ത്യയില്‍ വന്നിട്ട് അന്‍പതു വര്‍ഷമായി. അമ്മയുടെ മുത്തച്ഛന്‍ ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്നു. ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ഡയറി വായിച്ചായിരുന്നു പെപ്പിതയ്ക്കു ആവേശം കയറിയത്. ഇരുപത്തിയേഴാം വയസില്‍ വന്നു. പിന്നെ, ഈ സംസ്കാരം ഹൃദയത്തില്‍ കൊണ്ടു. എഴുത്തുകരിയാണ്. മികച്ച ഫൊട്ടോഗ്രഫറാണ്. കൊമ്പന്‍ ഗുരുവായൂര്‍ കേശവന്‍ പട്ടയെറിയുന്ന ചിത്രം ജനശ്രദ്ധ നേടി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ അനുവാദം നേടി വിദേശ വനിത കൂടിയാണ് പെപ്പിത. ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കഴിഞ്ഞതില്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും സന്തോഷം പ്രകടിപ്പിച്ചു.  പെപ്പിത സേത്തിന് 2012ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

ENGLISH SUMMARY:

Peppita Seth, a British national who moved to India 50 years ago to explore Kerala's temple arts and rituals, has now become an Indian citizen. She expressed her contentment and commitment to staying in India, embracing its culture wholeheartedly.