തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെയും അന്തരിച്ച മുൻ എംപിയും കോൺഗ്രസ് നേതാവുമായിരുന്ന പിടി തോമസിന്റെയും ഇളയ മകൻ അഡ്വ. വിവേക് തോമസ് വിവാഹിതനാകുന്നു. അഡ്വ. ആഗ്ന ജോയ് ആണ് വധു. ഇവരുടെ വിവാഹനിശ്ചയം ശനിയാഴ്ച തൃശ്ശൂർ ലൂർദ്ദ് സെന്റിനറി ഹാളിൽ വെച്ച് നടക്കും. സോഷ്യൽ മീഡിയയിലൂടെയാണ് ഉമ തോമസ് തന്റെ മകന്റെ വിവാഹവാർത്ത പ്രിയപ്പെട്ടവരുമായി പങ്കുവെച്ചത്.

തൃശ്ശൂർ ഗവ. ലോ കോളേജിൽ വിവേകിന്റെ ഒരു വർഷം ജൂനിയറായിരുന്നു ആഗ്ന. പഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തുന്നത്. നിയമപഠനത്തിന് ശേഷം ഇരുവരും അഭിഭാഷക വൃത്തിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. പഠനവും പ്രൊഫഷനും ജീവിതവും ഒരുമിച്ചാകാമെന്ന മക്കളുടെ തീരുമാനത്തിന് കുടുംബം സന്തോഷത്തോടെ പിന്തുണ നൽകുകയായിരുന്നുവെന്ന് എംഎൽഎ കുറിച്ചു.

ENGLISH SUMMARY:

Vivek Thomas, son of Thrikkakara MLA Uma Thomas and late MP PT Thomas, is set to tie the knot with Adv. Agnes Joy. The engagement ceremony will be held on Saturday at Lourdes Centenary Hall in Thrissur, marking a significant milestone for the couple who are both practicing lawyers.