കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രണ്ടു പേരാണ് നാഗ സൈരന്ധ്രിയും ബാബു സ്വാമിയും. അടുത്തിടെ നാഗസൈരന്ധ്രിക്കൊപ്പം ഒരു പൊതു പരിപാടിയിൽ പങ്കെടുത്തതോടെയാണ് ബാബു സ്വാമിയും വൈറലായത്. സ്റ്റേജ് പരിപാടിക്കിടെ ബാബുസ്വാമിയെ നാഗ പരിചയപ്പെടുത്തിയതും ഇരുവരുടെയും സൗഹൃദവും സോഷ്യൽ മീഡിയ ആഘോഷിച്ചു. നാഗയുടെ ഡയലോഗ് ഡിജെ പാട്ടായി വരെ നമ്മൾ കേട്ടു. നാഗസൈരന്ധ്രി ബാബു സ്വാമിയെ കുറിച്ച് പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ അങ്ങനെ വൈറലായി മാറിയിരുന്നു.
ഇപ്പൊൾ കാര്യങ്ങൾ കൈവിട്ടുപോയിരിക്കുന്നു. ബാബു സ്വാമിയെ ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും ബ്ലോക്ക് ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നാഗസൈരന്ധ്രി. സോഷ്യൽമീഡിയയിൽ വൈറലായതിനെക്കുറിച്ച് ഒരു ചാനലിൽ സംസാരിച്ചപ്പോൾ തന്റെ പേര് ബാബു സ്വാമി പറഞ്ഞില്ലെന്നാണ് നാഗസൈരന്ധ്രി ആരോപിക്കുന്നത്. മുൻപും ഇതു പോലുള്ള പരിപാടികളിൽ ബാബു സ്വാമി പങ്കെടുത്തിട്ടുണ്ട്. എന്നാൽ അന്നൊന്നും ആരും ആ പേര് പറഞ്ഞിട്ടില്ല. താനാണ് ആ പേര് പറഞ്ഞതെന്നും, നൃത്തം ചെയ്യുന്നതും, ആ മനോഹര ദിനങ്ങളെ കുറിച്ച് പറഞ്ഞ തന്റെ അവതരണശൈലി കൊണ്ടാണ് അദ്ദേഹം വൈറലായതെന്നും ആ നന്ദി വേണമെന്നുമാണ് നാഗസൈരന്ധ്രി പറയുന്നത്.
സാധാരണ നാഗയുടെ ലൈവ് കണ്ട് ചിരിക്കുന്ന സോഷ്യൽ മീഡിയ ലൈവിൽ പറഞ്ഞ ഈ കാര്യങ്ങൾ കേട്ട് അൽപ്പം വിഷമത്തിലാണ്. "നാഗയോട് വിഷമിക്കരുതെന്നും കൂടെയുണ്ടെന്നും ഞങ്ങളും ബാബുസ്വാമിയെ അൺഫോളോ ചെയ്യുന്നു"എന്നൊക്കെയാണ് കമൻ്റ്.
എന്തായാലും നാഗ ഇല്ലെങ്കിൽ ബാബു സ്വാമി ഇല്ല.... അത് സത്യം!