സീക്രട്ട് ഏജന്‍റ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ സായ് കൃഷ്ണയ്‌ക്കെതിരെ അസഭ്യവര്‍ഷവുമായി കലാമണ്ഡലം സത്യഭാമ. അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചും ചിലത് വ്യാജമാണെന്നും ആരോപിച്ച് സായ് കൃഷ്ണ കഴിഞ്ഞ ദിവസങ്ങളില്‍ തന്‍റെ യൂട്യൂബ് ചാനലില്‍ വിഡിയോ പങ്കുവച്ചിരുന്നു. പിന്നാലെയാണ് സായ് കൃഷ്ണക്കെതിരെ അശ്ലീലം കലര്‍ന്ന ഭാഷയില്‍ സത്യഭാമ അസഭ്യം പറഞ്ഞത്. 

ഒരു മനുഷ്യൻ അയാളുടെ കയ്യിലെ പൈസ എടുത്ത് പല ആളുകൾക്കും സഹായം ചെയ്തു.. അത്‌ ചെറുതോ, വലുതോ ആയിക്കോട്ടെ ഇവന് ഒരു മിഠായി എങ്കിലും ആർക്കേലും വാങ്ങി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് കുറിപ്പില്‍ സത്യഭാമ ചോദിക്കുന്നു. സായ് കൃഷ്ണയെ ഒരു സോഷ്യല്‍ അനിമലായി കാണണമെന്നും ഇവന് ഒരുപാട് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്നും സത്യഭാമ ആരോപിച്ചു. കേട്ടാ‌ലറ‌‌യ്ക്കുന്ന ഭാഷയില്‍ സായ് കൃഷ്ണയ്‌ക്കെതിരെ ഒന്നില്‍ കൂടുതല്‍ കുറിപ്പുകള്‍ സത്യഭാമ പങ്കുവച്ചിട്ടുണ്ട്. 

ടോണിയുടെ ചിത്രം പങ്കുവച്ച് ഇദ്ദേഹത്തെ എല്ലാവരും പിന്തുണയ്ക്കുന്നുണ്ടെന്നും സത്യഭാമ പറഞ്ഞു. ഇദ്ദേഹത്തെ എനിക്ക് അറിയില്ല. ഒരുപാട് വിഡിയോകള്‍ കണ്ടിട്ടുണ്ട്. സ്വന്തം കയ്യിൽ നിന്നു പൈസ എടുത്ത് മറ്റൊരാളെ സഹായിക്കുന്നുണ്ടേൽ എത്ര വിമർശനം വന്നാലും തല താഴ്ത്താൻ  ഇടവരില്ല. ഇദ്ദേഹത്തിനെ എല്ലാവരും പിന്തുണയ്ക്കുന്നു എന്ന് വിശ്വസിക്കുന്നു. എന്തിനാണ്  ഇങ്ങനെയുള്ള മനുഷ്യരെ ചെളി വാരി എറിയുന്നത്, സത്യഭാമ കുറിച്ചു. 

ENGLISH SUMMARY:

YouTuber Sai Krishna, known as “Secret Agent,” recently released videos accusing Tony, owner of Achayans Gold, of fake and exaggerated charity work. Following these allegations, Kalamandalam Sathyabhama reacted with a stream of abusive and obscene language against Sai Krishna. The incident has sparked major controversy on social media.