nisha-ganesh

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തപ്പോഴുണ്ടായ ദുരാവസ്ഥ വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് നിഷ സോമന്‍. തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുന്ന കെഎസ്ആര്‍ടിസി ബസ് പെരുവഴിയിലായെന്നും രണ്ടു ദിവസംമുമ്പേ തന്നെ വണ്ടിയുടെ പ്രകടനം മോശമായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞുവെന്നും നിഷ സോമന്‍ പറയുന്നു. ഓണ്‍ലൈന്‍ ബുക്കിംങ് ചെയ്തിട്ടാണ് ഈ അവസ്ഥയെന്നും കൂത്താട്ടുകുളം ബസ്സ്റ്റാൻഡിൽ അര മണിക്കൂറോളം കാത്ത് നിന്നപ്പോൾ വാഷ് റൂമിൽ ഒന്ന് പോകണമെന്ന് തോന്നിയപ്പോള്‍ അവിടെ വെള്ളമില്ലെന്നും ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ നിഷ പറയുന്നു.

കുറിപ്പ്

മന്ത്രി ഗണേഷ് കുമാറിന്‍റെ No 1 ഗതാഗതം..... വെളുപ്പിനെ 4 മണിക്ക് തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള KSRTC Swift ബസിൽ കാലേകൂട്ടി ടിക്കറ്റ് എടുത്ത ആളുകളെ പെരുവഴിയിലിറക്കി നിർത്തിയിരിക്കുന്ന കാഴ്ചയാണ് ഇത് ഇപ്പോൾ സമയം 5.35 AM രണ്ടു ദിവസംമുമ്പേ തന്നെ വണ്ടിയുടെ പ്രകടനം മോശമായിരുന്നു എന്ന് driver. . പിന്നെന്തിനാണ് online booking നടത്തിയത് എന്ന യാത്രക്കാരുടെ ചോദ്യത്തിൽ എന്തു ചെയ്യാൻ പറ്റും എന്ന് നിസ്സഹായമായ മറുപടി... പകരം വണ്ടി വരുമോ എന്ന് ചോദ്യത്തിനും മറുപടിയില്ല. കൂത്താട്ടുകുളം ബസ്സ്റ്റാൻഡിൽ അര മണിക്കൂറോളം കാത്ത് നിന്നപ്പോൾ വാഷ് റൂമിൽ ഒന്ന് പോകണമെന്ന് തോന്നി. comfort station closed. വെള്ളമില്ലാത്രെ... എന്തു ചെയ്യാം സഹിക്കുക തന്നെ..

ENGLISH SUMMARY:

KSRTC bus problems highlighted by Congress leader Nisha Soman reveal significant issues with Kerala's public transport. This incident, involving a breakdown of a booked KSRTC Swift bus from Thodupuzha to Thiruvananthapuram, has brought attention to the challenges faced by passengers.