നാല്‍പതു പിന്നിട്ടവര്‍ക്കു ജിമ്മില്‍ പോയിയുള്ള വ്യായാമവും ശരീര സംരക്ഷണവും സാധ്യമാണോ. കരുതലോടെ മുന്നോട്ടുപോയാല്‍ ജിമ്മിലെ വ്യായാമം മാത്രമല്ല ശരീര സൗന്ദര്യ മത്സരങ്ങളില്‍ ജേതാവുമാകാമെന്നു തെളിയിക്കുകാണു ബെംഗളുരുവില്‍ ഐ.ടി. ജീവനക്കാരനായ ചാലക്കുടി സ്വദേശി പ്രതീഷ് പോള്‍സണ്‍. അടുത്തിടെ ബെംഗളുരുവില്‍ നടന്ന ഇന്റര്‍നാഷണല്‍ നാച്വറല്‍ ബോഡി ബില്‍ഡിങില്‍ മെന്‍സ് ഫിസിക് മാസ്്്റ്റേസ് വിഭാഗത്തില്‍ മെഡലും നേടി.
പ്രായം നാല്‍പതിലേക്ക് കടക്കുന്നതോടെ ജിമ്മില്‍ പോകുന്നതു നിര്‍ത്തി ലഘു വ്യായാമങ്ങളിലേക്കു മാറുന്നവര്‍ക്ക് അപവാദമാണു ചാലുക്കുടി സ്വദേശി പ്രതീഷ് പോള്‍സണ്‍. ജിമ്മും ശരീര സൗന്ദര്യ മത്സരവും ഗൗരവത്തിലെടുത്തത് തന്നെ മുപ്പതുകളുടെ അവസാനത്തിലാണ്. അടുത്തിടെ ബെംഗളുരുവില്‍ നടന്ന ഇന്റര്‍നാഷണല്‍ നാച്വറല്‍ ബോഡിബില്‍ഡിങ് മത്സരത്തിലെ മെന്‍സ് ഫിസിക് വിഭാഗത്തിലെ ആദ്യ മൂന്നില്‍ ഒരാളായിരുന്നു
കരുതലെടുത്ത് കൃത്യമായ ചിട്ടയോടെ ജിമ്മിലെ വ്യായാമങ്ങള്‍ തുടരാം. ശരീര സൗന്ദര്യമെന്നതിനപ്പുറം കായിക ക്ഷമത നിലനിര്‍ത്താനാവണം പരിശീലനമെന്നും പ്രതീഷ് എടുത്തു പറയുന്നു