പാലക്കാട് നഗരമധ്യത്തില്‍ നിസ്കരിച്ച് സ്ത്രീ. കൊയമ്പത്തൂർ സ്വദേശിയായ അനീസയാണ് നടുറോഡില്‍ നിസ്കരിച്ചത്. കുടുംബത്തിലെ സ്വത്ത് തര്‍ക്കം ജനശ്രദ്ധയില്‍ കൊണ്ടുവരാനായാണ് അനീസ ഇത്തരമൊരു പ്രതിഷേധവുമായി എത്തിയത്. യുവതിയെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ക്കിടയിലിരുന്ന് നിസ്കരിച്ച് പ്രതിഷേധിക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
കൊയമ്പത്തൂർ സ്വദേശിയായ അനീസക്ക് രണ്ട് മക്കളുണ്ട്. ഭര്‍ത്താവിന്‍റെ മരണശേഷം ഭർത്താവിന് അവകാശപ്പെട്ട സ്വത്ത് കുടുംബത്തിന് നൽകാതെ ഭർത്താവിന്റെ സഹോദരന്മാർ വീതംവെച്ചു എന്നാണ് അനീസയുടെ പരാതി. ഇതിനെ തുടര്‍ന്നാണ് അനീസ ഇത്തരമൊരു പ്രതിഷേധത്തിലേക്ക് എത്തിയത്. നടുറോഡില്‍ ഇരിക്കുന്ന അനീസ പൊലീസ് വരട്ടെ, എനിക്ക് നീതി വേണം എന്ന് പറയുന്നത് വിഡിയോയില്‍ കാണാം.
അനീസയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേരാണ് സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. എല്ലാ സംഘടനകളുടെയും പ്രതിഷേധങ്ങളും റാലികളും ഗതാഗത തടസ്സം ഉണ്ടാക്കി തന്നെയാണ് നടക്കുന്നത് അതുകൊണ്ട് അത്തരം ഒന്നായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് ഒരുകൂട്ടരുടെ വാദം. എന്നാല്‍ വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരില്‍ ഗതാഗത തടസ്സം ഉണ്ടാക്കി നടത്തുന്ന ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. സംഘപരിവാര്‍ സൈബര്‍ ഹാന്‍ഡിലുകള്‍ പ്രതിഷേധത്തെ വര്‍ഗീയപരമായി മുദ്രകുത്തുന്നുമുണ്ട്.