പിതാവ് കുട്ടികളുമായി സാഹസിക യാത്ര നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കോട്ടയം പാമ്പാടിയിലാണ് സംഭവം.
കുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തിയാണ് അപകടയാത്ര നടത്തിയത്. പെണ്‍കുട്ടികളുമായി പിതാവ് കാറോടിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. അപകടയാത്ര നടത്തിയ കാര്‍ ഉടന്‍ പിടിച്ചെടുക്കുമെന്നാണ് വിവരം.