പത്മഭൂഷണ്‍ പുരസ്കാരം നേടിയ വെള്ളാപ്പള്ളിയെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. എന്നാല്‍ വെള്ളാപ്പള്ളിയുടെ പുരസ്കാരത്തില്‍ താമരയുടെ ലക്ഷണമുണ്ടെന്ന് കെ.മുരളീധരന്‍. പുരസ്കാര നിര്‍ണയത്തില്‍ ആത്മനിഷ്ഠ ഘടകങ്ങളുണ്ടാകാം എന്നായിരുന്നു എം.വി.ഗോവിന്ദന്‍റെ പ്രതികരണം
വെള്ളാപ്പള്ളിയെ അഭിനന്ദിക്കാന്‍ ബി.ജെ.പി നേതാവ് മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള കണിച്ചുകുളങ്ങരയിലെത്തി. എന്‍എസ്എസ്–എസ്എന്‍ഡിപി ഐക്യം നല്ലതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് എന്‍.എസ്.എസിന്‍റെ പിന്മാറ്റത്തിന്‍റെ വാര്‍ത്തയെത്തിയത്. പത്മവിഭൂഷണ്‍ ലഭിച്ച സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കെ.ടി.തോമസിനെ മന്ത്രി വി.എന്‍.വാസവന്‍ കോട്ടയം കഞ്ഞിക്കുഴിയിലെ വസതിയിലെത്തി ആദരിച്ചു