sndp-nss

TOPICS COVERED

എസ്എന്‍ഡിപിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരോപിച്ച് എന്‍എസ്എസ് പിന്‍മാറിയതോടെ വെള്ളാപ്പള്ളി നടേശന്‍റെ ഐക്യനീക്കങ്ങള്‍ സംശയനിഴലിലായി. തുഷാറിനെ ചര്‍ച്ചക്കയച്ച് ബിജെപിക്ക് കളമൊരുക്കാനുള്ള നീക്കമാണെന്ന  വികാരം മനസിലാക്കിയാണ് എന്‍എസ്എസ് പിന്‍മാറുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ സഖ്യം ഗുണമാകുമെന്ന് കരുതിയ സിപിഎമ്മിനും എന്‍എസ്എസ് പിന്‍മാറ്റം ക്ഷീണമായി.

എന്‍എസ്എസിന്റേത് സ്വതന്ത്ര തീരുമാനമെന്നും സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാറില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. 

നായാടി മുതല്‍ നസ്രാണി വരെ എന്ന് വെള്ളാപ്പള്ളിയുടെ  ഐക്യപ്രഖ്യാപനം   ആത്യന്തികമായി എന്‍എസ്എസിന് നഷ്ടകച്ചവടമാണെന്ന് തിരിച്ചറിഞ്ഞാണ് പിന്‍മാറിയത് . വെള്ളാപ്പള്ളിയുടെ ശ്രമം  ഹൈന്ദവ ഐക്യമല്ലെന്നും മകനു വേണ്ടി ബിജെപിയെ പുഷ്ടിപ്പെടുത്താനുള്ള ശ്രമമാണെന്നുമുള്ള മനസിലാക്കിയതാണ്  സുകുമാരന്‍ നായരുടെ പിന്‍മാറ്റത്തിന് വഴിവെച്ചത്. 

വെള്ളാപ്പള്ളിക്ക് പത്മഭൂഷന്‍ നല്‍കിയത് എസ്എന്‍ഡിപിയെ  ചേര്‍ത്ത് നിര്‍ത്താന്‍  ബിജെപി ശ്രമിച്ചതും ജി .സുകുമാരന്‍ നായരെ ചൊടിപ്പിച്ചു.  എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യം ബിജെപിയിലേക്ക് വോട്ടുകള്‍ ചോര്‍ത്തുമെന്ന ആശങ്ക  കൊടുക്കുന്നില്‍ സുരേഷ് ഉള്‍പ്പടെയുള്ള  യുഡിഎഫ് നേതാക്കള്‍ സുകുമാരന്‍ നായരുമായി പങ്കുവെച്ചതായാണ് വിവരം . തീരുമാനത്തിന് അവരുടേതായ കാരണങ്ങളുണ്ടാകാമെന്നും സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാറില്ലെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു 

എന്‍എസുസുമായി സഖ്യമുണ്ടാക്കാനുള്ള വെള്ളാപ്പള്ളിയുടെ തീരുമാനം ഭൂരിപക്ഷവോട്ടുകള്‍ അനുകൂലമാക്കുമെന്ന് ചിന്തയായിരുന്നു  ഐക്യത്തെ പിന്‍തുണക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.   ഐക്യം പാളിയത് ഈ അര്‍ഥത്തില്‍ സിപിഎമ്മിന് ക്ഷീണമാണെങ്കിലും ബിജെപി വിരുദ്ധ സമീപനം എന്‍എസ് എസ് ആവര്‍ത്തിക്കുന്നത് സിപിഎമ്മിന് ആശ്വാസമവുമാണ്.  എന്‍എസ്എസ്-എസ്എന്‍ഡിപി   ഐക്യം തകര്‍ന്നത് രാഷ്ട്രീയ വിഷയമായി ബി.ജെ.പി കാണുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചു.

ENGLISH SUMMARY:

NSS SNDP Alliance falters as NSS withdraws, casting doubt on Vellappally Natesan's unity efforts. This setback impacts CPM, while BJP sees no political issue in the broken alliance, and VD Satheesan said that he does not interfere in the internal matters of community organizations.